ബംഗളുരു: സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന് കൂടുതല്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിനായി വ്യവസായം, പൊതുജനങ്ങള്‍, മാധ്യമങ്ങള്‍ ഉള്‍പ്പെടെയുളളവരില്‍ നിന്ന് വരുന്ന നിര്‍ദ്ദേശങ്ങളോട് കേന്ദ്ര സര്‍ക്കാരിന് തുറന്ന മനസാണുള്ളതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് . ബെംഗളൂരുവില്‍ നടന്ന ജി20 ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സൈബര്‍ തട്ടിപ്പുകളും മറ്റ് വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളും തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മൂന്ന് ദിവസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ രണ്ട് പരിഷ്കാരങ്ങള്‍ കൂടി അവതരിപ്പിച്ചു.
ഭാവിയിലെ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം എങ്ങനെ ഫലപ്രദമായി രൂപപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള സമവായം ജി 20 ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ മന്ത്രിതല യോഗത്തില്‍ ഉണ്ടായെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം വിവിധ ഘടകങ്ങളും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യ വികസനത്തിനും വിന്യാസത്തിനുമായി നിര്‍ദ്ദേശിച്ച തത്വങ്ങളും ഉള്‍പ്പെടുന്ന ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യത്തിനായി ജി20 ചട്ടക്കൂടിനും യോഗം അംഗീകാരം നല്‍കിയതായി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: