ആരാലും ശ്രദ്ധിക്കപ്പെടാതെ വിസ്മൃതിയിലാണ്ടുപോയ ഇന്ത്യയുടെ അത്ഭുതകരമായ ശാസ്ത്രസാധ്യതകളും വൈദഗ്ധ്യവും കണ്ട് ലോകം ഇന്ന് വിസ്മയപ്പെടുകയാണ്. അനുകൂല പരിതഃസ്ഥിതികള്‍, സര്‍ക്കാരിന്റെ പിന്തുണ എന്നിവ കാരണം സംഭവിച്ച മാറ്റമാണിത്.
ചരിത്രത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലാണ് നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. പിന്നീടെല്ലാം ചരിത്രമാണ്. ലോകത്തിന് ഇദംപ്രഥമമായി കൊവിഡ് പ്രതിരോധത്തിനുള്ള ഡിഎന്‍എ വാക്‌സിന്‍ സമ്മാനിച്ചതു മുതല്‍ ചന്ദ്രോപരിതലത്തില്‍ ജല സാന്നിധ്യത്തിനുള്ള തെളിവുകള്‍ ചന്ദ്രയാന്‍ കണ്ടെത്തുന്നതു വരെയുള്ളതെല്ലാം…ഇന്ത്യയെ എഴുതിത്തള്ളാനാകാത്ത ഒരു രാഷ്‌ട്രമായി ലോകസമക്ഷം സ്ഥാപിക്കാന്‍ മോദിക്കായതിന്റെ തെളിവായ ഇതിനെയെല്ലാം കണക്കാക്കാം.
ശാസ്ത്രം, സാങ്കേതികം, നൂതനത്വം എന്നീ മേഖലകളില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ ദേശീയ തലത്തില്‍ ഇന്ത്യ ആവിഷ്‌ക്കരിച്ച നയങ്ങളുടെ എണ്ണം റെക്കോര്‍ഡാണ്. ചില പ്രധാന നയങ്ങള്‍ ഇനിപ്പറയുന്നു: ഇന്ത്യന്‍ ബഹിരാകാശ നയം (2023), ദേശീയ ജിയോസ്‌പേഷ്യല്‍ നയം (2022); ദേശീയ വിദ്യാഭ്യാസ നയം (2020); ദേശീയ ഇലക്ട്രോണിക്‌സ് നയം (2019); സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ വിവര വിനിമയ സാങ്കേതിക വിദ്യ സംബന്ധിച്ച ദേശീയ നയം (2019); വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടിയുള്ള ദേശീയ നൂതനത്വ, സ്റ്റാര്‍ട്ടപ്പ് നയം (2019); ദേശീയ ആരോഗ്യ നയം (2017); ബൗദ്ധിക സ്വത്തവകാശ നയം (2016) തുടങ്ങിയവ.
അതുപോലെ, ദേശീയ ക്വാണ്ടം ദൗത്യം (2023), ‘വണ്‍ ഹെല്‍ത്ത്’ ദൗത്യം (2023), ദേശീയ ആഴക്കടല്‍ ദൗത്യം (2021) തുടങ്ങിയവയ്‌ക്കും സര്‍ക്കാര്‍ തുടക്കമിട്ടു. സെര്‍ബ് ഡാറ്റ പ്രകാരം, കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി പരിഗണിച്ചാല്‍, മൊത്തം ഗവേഷണ ഫണ്ടിന്റെ ഏകദേശം 65% ദേശീയ പ്രാധാന്യമുള്ള കകടര, കകഠ,െ കകടഋഞകള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. 11% ഫണ്ട് ഐഐടികളിലേതിനേക്കാള്‍ ഗവേഷകരുള്ള സംസ്ഥാന സര്‍വകലാശാലകള്‍ക്കും ലഭിച്ചു. നിലവിലെ സമ്പ്രദായ പ്രകാരം മത്സരാധിഷ്ഠിത ഗ്രാന്റായാണ് ഗവേഷണ ഫണ്ട് അനുവദിക്കുന്നതെന്നതാണ് ഇതിന് കാരണം. ദേശീയ അക്കാദമിക, ഗവേഷണവികസന ലാബുകളെ അപേക്ഷിച്ച്, മിക്ക സംസ്ഥാന സര്‍വകലാശാലകളിലെയും ഗവേഷണ അടിസ്ഥാന സൗകര്യങ്ങള്‍ തീരെ മോശമാണ്. നമ്മുടെ സര്‍വ്വകലാശാലകളിലെ പഠന വിഭാഗങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള സഹവര്‍ത്തകത്വവും അന്താരാഷ്‌ട്ര സഹകരണവും പരിമിതമാണ്.
യഥാര്‍ത്ഥ പരിവര്‍ത്തനത്തിനുതകും വിധത്തില്‍ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (എഎന്‍ആര്‍എഫ്) സ്ഥാപിക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനമായിരുന്നു. ഇന്നത്തെ ഗവേഷണവികസന ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ മാത്രമല്ല ഇതിലൂടെ അഭിസംബോധന ചെയ്യുന്നത്. രാജ്യത്തിന് ദീര്‍ഘകാല ഗവേഷണവികസന കാഴ്ചപ്പാട് നല്‍കുകയെന്നതും അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഗവേഷണവികസന രംഗത്തെ ആഗോള നേതൃത്വത്തിലേക്ക് ഉയര്‍ത്തുകയെന്നതും ലക്ഷ്യങ്ങളാണ്.
ഗണിതം, എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യ, പരിസ്ഥിതി, ഭൂമി, ആരോഗ്യം, കൃഷി എന്നിവ സംബന്ധിച്ച ശാസ്ത്ര മേഖലകളിലെ ഗവേഷണത്തിനും നവീകരണത്തിനും സംരംഭകത്വത്തിനും അചഞഎ ഉന്നതവും തന്ത്രപ്രധാനവുമായ ദിശാബോധം നല്‍കും. മാനവിക, സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില്‍ ശാസ്ത്രസാങ്കേതിക സംയോജനം പ്രോത്സാഹിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും അവ സംബന്ധിച്ച ഗവേഷണങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനും ഊന്നല്‍ നല്‍കും. ഇന്ത്യയിലെ സര്‍വ്വകലാശാലകള്‍, കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഗവേഷണവികസന ലബോറട്ടറികള്‍ എന്നിവയിലുടനീളം ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും സംസ്‌കാരം വളര്‍ത്തുന്ന എഎന്‍ആര്‍എഫ് ഗവേഷണ വികസനത്തിന് വിത്തുപാകുകയും വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി), എഎന്‍ആര്‍എഫിന്റെ ഭരണ വിഭാഗമായി പ്രവര്‍ത്തിക്കും. വിവിധ മേഖലകളിലെ പ്രമുഖ ഗവേഷകരും പ്രൊഫഷണലുകളും അടങ്ങിയ ഗവേണിംഗ് ബോര്‍ഡിന്റെ എക്‌സ്ഓഫീഷ്യോ പ്രസിഡന്റ് പ്രധാനമന്ത്രി ആയിരിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും എക്‌സ് ഒഫീഷ്യോ വൈസ് പ്രസിഡന്റുമാരാകും. എഎന്‍ആര്‍എഫിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ അധ്യക്ഷനായ എക്‌സിക്യൂട്ടീവ് കൗണ്‍സിലായിരിക്കും.
വ്യവസായ മേഖല, അക്കാദമിക് മേഖല, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കിടയിലെ സഹകരണം എഎന്‍ആര്‍എഫ് ഉറപ്പാക്കും. ഒരു നയ ചട്ടക്കൂട് സൃഷ്ടിക്കുന്നതിലും, ഗവേഷണവികസന പ്രവര്‍ത്തനങ്ങളില്‍ വ്യവസായ മേഖലയുടെ സഹകരണം ഉറപ്പാക്കുന്നതിലും കൂടുതല്‍ പണം ചെലവഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിലും നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.
അഞ്ച് വര്‍ഷത്തിനുള്ളില്‍ (2023-28) 50,000 കോടി രൂപ ചെലവില്‍ എഎന്‍ആര്‍എഫ് സ്ഥാപിക്കും. എഎന്‍ആര്‍എഫ് ഫണ്ടിംഗില്‍ മൂന്ന് ഘടകങ്ങള്‍ ഉണ്ടായിരിക്കും 4000 കോടി രൂപയുടെ സെര്‍ബ് ഫണ്ട്; 10,000 കോടിയുടെ എഎന്‍ആര്‍എഫ് ഫണ്ട്, ഇതില്‍ ഇന്നൊവേഷന്‍ ഫണ്ടിനായി 10% (1000 കോടി രൂപ) നീക്കിവയ്‌ക്കും. സ്വകാര്യ മേഖലയുമായി സഹകരിച്ച് ഗവേഷണ വികസനത്തിനായി ഇന്നൊവേഷന്‍ ഫണ്ട് വിനിയോഗിക്കും. വ്യവസായ മേഖല, ജീവകാരുണ്യ സംഘടനകള്‍, അന്താരാഷ്‌ട്ര സ്ഥാപനങ്ങള്‍ മുതലായവ 36,000 കോടി രൂപ സംഭാവന ചെയ്യും.
സ്വകാര്യമേഖലയില്‍ നിന്നുള്ള ചെറിയ സംഭാവനകളോടെയോ, ഇല്ലാതെയോ കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ സെര്‍ബിന് പ്രതിവര്‍ഷം 800 കോടി രൂപ ഫണ്ട് നല്‍കുന്നു. നിര്‍ദ്ദിഷ്ട എഎന്‍ആര്‍എഫ്എ, സര്‍ക്കാര്‍ വിഹിതം പ്രതിവര്‍ഷം 800 കോടി രൂപയില്‍ നിന്ന് 2800 കോടി രൂപയായി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു (3.5 മടങ്ങ്). എഎന്‍ആര്‍എഫ്‌ലെ സ്വകാര്യ മേഖലയുടെ സംഭാവന 5 വര്‍ഷത്തേക്ക് 36,000 കോടി രൂപയായിരിക്കും (പ്രതിവര്‍ഷം 7200 കോടി രൂപ).
ആഗോള ഗവേഷണവികസന രംഗത്തെ ഇന്ത്യയുടെ നേതൃത്വം ഊട്ടിയുറപ്പിക്കുന്നതിനും, വരും വര്‍ഷങ്ങളില്‍ സാങ്കേതികവിദ്യ അധിഷ്ഠിത മേഖലകളില്‍ ആത്മനിര്‍ഭരത കൈവരിക്കുന്നതിനുമുള്ള ഇന്ത്യയുടെ പരിവര്‍ത്തനോന്മുഖ ചുവടുവയ്പുകളിലൊന്നാണ് എഎന്‍ആര്‍എഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക