ലഡാക്ക് :ജമ്മു കശ്മീരിലെ ലഡാക്കില്‍ സൈനികരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. പേര് വിവരങ്ങള്‍ അറിവായിട്ടില്ല.
കാരു ഗാരിസണില് നിന്നും ലേ യ്ക്ക് അടുത്തുള്ള ക്യാരിയിലേക്ക് നീങ്ങുകയായിരുന്നു സൈനികര്‍. വാഹനത്തില്‍ ഒട്ടാകെ 10 സൈനികരാണ് ഉണ്ടായിരുന്നത്. അഗാധമായ കൊക്കയിലേക്ക് വാഹനം വഴുതി വീഴുകയായിരുന്നുവെന്ന് പറയപ്പെടുന്നു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തോട് രാജ്യം തോളോട് തോള് ചേര്‍ന്ന് നില്‍ക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
സൈനികര്‍ നല്കിയ അതുല്യമായ സേവനത്തെ ഒരിയ്ക്കലും മറക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: