തമിഴ് സൂപ്പര്‍ താരം രജനീകാന്ത് ശനിയാഴ്ച ലക്നൗവില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി.
താരത്തിന്റെ പുത്തന്‍ ചിത്രം സൂപ്പര്‍ഹിറ്റായ ‘ജയിലര്‍’ മുഖ്യമന്ത്രിക്കൊപ്പം കാണും. ”ഞാന്‍ മുഖ്യമന്ത്രിക്കൊപ്പം സിനിമ കാണും. ചിത്രം ഹിറ്റാകുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്- രജനീകാന്ത് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞു.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുത്ത ‘ജയിലര്‍’ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ലക്നൗവില്‍ നേരത്തെ നടന്നു.
‘ജയിലര്‍’ എന്ന സിനിമ കാണാന്‍ എനിക്കും അവസരം ലഭിച്ചു. രജനികാന്തിന്റെ നിരവധി സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്, അത്രയും കഴിവുള്ള നടനാണ് അദ്ദേഹം.സിനിമയില്‍ കാര്യമായി ഉള്ളടക്കമില്ലെങ്കിലും തന്റെ പ്രകടനം കൊണ്ട് മാത്രം അദ്ദേഹം സിനിമയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു,’
– കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലുമായും രജനീകാന്ത് കൂടിക്കാഴ്ച നടത്തി. 72 കാരനായ സൂപ്പര്‍ താരം ഞായറാഴ്ച അയോധ്യ സന്ദര്‍ശിക്കും.
ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിന് മുമ്പ് രജനികാന്ത് ജാര്‍ഖണ്ഡിലായിരുന്നു. സംസ്ഥാനത്തെ പ്രസിദ്ധമായ ചിന്നമസ്താ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച അദ്ദേഹം ദര്‍ശനം നടത്തി. റാഞ്ചിയിലെ ‘യാഗോദ ആശ്രമ’ത്തില്‍ അദ്ദേഹം ഒരു മണിക്കൂര്‍ ധ്യാനിച്ചു. തുടര്‍ന്ന് രാജ്ഭവനില്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം ജയിലര്‍ തകര്‍ത്തോടുകയാണ്. ഈ മാസം 17 വരെയുളള എട്ട് ദിവസത്തെ മൊത്തം കളക്ഷന്‍ 235.65 കോടിയായി. നെല്‍സണ്‍ ആണ് സംവിധാനം. പ്രിയങ്ക മോഹന്‍, തമന്ന ഭാട്ടിയ, രമ്യാ കൃഷ്ണന്, യോഗി ബാബു, വസന്ത് രവി, വിനായകന് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മോഹന്‍ലാല്‍, ശിവരാജ്കുമാര്, ജാക്കി ഷ്റോഫ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: