അമ്മാന് : ജോര്‍ദാനില്‍ നടന്നുകൊണ്ടിരിക്കുന്ന അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗുസ്തി താരം പ്രിയ മാലിക് സ്വര്‍ണം നേടി. ഇതോടെ മത്സരത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയായി. 76 കിലോഗ്രാം വിഭാഗത്തില്‍ ജര്‍മനിയുടെ ലോറ കുഹിനെ 5-0ന് പരാജയപ്പെടുത്തിയാണ് പ്രിയ സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ ആന്റിം പംഗല്‍ സ്വര്‍ണം നേടിയിരുന്നു.
കൂടാതെ,68 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡലും ഇന്ത്യന്‍ താരം നേടി.തുര്‍ക്കിയുടെ എലിഫ് കുര്‍ട്ടിനെ തോല്‍പ്പിച്ച് അര്‍ജു ആണ് ഈ വിഭാഗത്തില്‍ വെങ്കലം നേടിയത്.
ഇതുവരെ ഇന്ത്യ ആകെ ഏഴ് മെഡലുകള്‍ നേടിയിട്ടുണ്ട്.രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: