ചെന്നൈ: ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കും ബെംഗളൂരുവിലേക്കുമുള്ള ട്രെയിന്‍ യാത്രാ സമയം അരമണിക്കൂറെങ്കിലും കുറയും. ചെന്നൈ ജോലാര്‍പേട്ട പാതയും സിഗ്നല്‍ സംവിധാവും നവീകരിച്ച സാഹചര്യത്തില്‍, ആരക്കോണത്തിനും ജോലാര്‍പേട്ടയ്ക്കും ഇടയില്‍ (144 കിലോമീറ്റര്‍ ദൂരം) ട്രെയിനുകളുടെ വേഗത 110ല്‍ നിന്ന് 130 കിലോമീറ്ററാക്കാന്‍ റെയില്‍വേ അധികൃതര്‍ അനുമതി നല്കി. ചെന്നൈയില്‍ നിന്ന് ബെംഗളൂരു വരെ വന്ദേഭാരത് ഇതുവരെ നാലര മണിക്കൂറാണ് എടുത്തിരുന്നത്. ഇത് നാലു മണിക്കൂറായി കുറയും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയടക്കം കേരളത്തിലെ സ്റ്റേഷനുകളിലേക്കുള്ള സമയവും അരമണിക്കൂറോളം കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: