പറ്റ്ന: ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ ക്രിമിനലുകള്‍ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു. ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടര്‍ വിമല്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ആയിരുന്നു സംഭവം. നെഞ്ചില്‍ വെടിയേറ്റ് വിമല്‍ തല്‍ക്ഷണം മരിച്ചു.
അഞ്ചോളം പേര് വരുന്ന അക്രമികള്‍ വിമല്‍ യാദവിന്റെ വീട്ടിലേക്ക് പുലര്‍ച്ചെ കടന്നുകയറി വെടിയുതിര്‍ക്കുകയായിരുന്നു. അരാരിയ ജില്ലയില്‍ റാണിഗഞ്ചിലെ പ്രേംനഗറിലാണ് വിമല്‍ യാദവിന്റെ വീട്. മൃതദേഹം പോസറ്റുമോര്‍ട്ടം നടത്തും. അക്രമികളെ പിടികൂടാന്‍ ഡോഗ് സ്ക്വാഡിന്റെ ഉള്‍പ്പെടെ സേവനം തേടുമെന്ന് അരാരിയ എസ്പി അശോക് കുമാര്‍ സിംഗ് പറഞ്ഞു.
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിമലിന്റെ ഇളയ സഹോദരന് ശശിഭൂഷണ്‍ യാദവും കൊല്ലപ്പെട്ടിരുന്നു. ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്. കേസ് വീണ്ടും ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് വിമല്‍ കുമാര്‍ കൊല്ലപ്പെട്ടത്. കേസില്‍ വിമല്‍ കുമാര്‍ മാത്രമാണ് ഏക സാക്ഷി. 15 വയസുകാരനായ മകനും 13 വയസുളള മകളുമുണ്ട്. മൃതദേഹം അരാരിയ സര്‍ദാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: