കൊച്ചി: സംസ്ഥാനത്ത് സ്ഫോടനങ്ങള്‍ നടത്താന്‍ തൃശ്ശൂരെയും പാലക്കാട്ടെയും ഗൂഢാലോചനയില്‍ പങ്കാളിയായതായി ഐഎസ് ഭീകരക്കേസില്‍ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ മൊഴി. ഇയാളെ എന്‍ഐഎ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തല്‍. ഐഎസ് കേരള മൊഡ്യൂളിന്റെ ഭാഗമായിരുന്ന ഷിയാസ് സിദ്ദിഖ് നേരത്തേ അറസ്റ്റിലായ ആഷിഫ്, പിടിയിലാകാനുള്ള നബീല്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് സ്ഫോടന പദ്ധതി തയ്യാറാക്കിയത്.
തൃശ്ശൂര്‍ കാട്ടൂര്‍ സ്വദേശിയായ ഷിയാസ് വീടിനടുത്തെ ഗൂഢാലോചനയിലും പാലക്കാട്ടെ സ്ഫോടനാസൂത്രണത്തിലും പങ്കെടുത്തിട്ടുണ്ട്. കേരളത്തില്‍ വ്യാപക സ്ഫോടനങ്ങള്‍ക്കായിരുന്നു പദ്ധതി. ഗൂഢാലോചനകള്‍ നടപ്പാക്കാന്‍ കഴിയാഞ്ഞത് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തെ തുടര്‍ന്നായിരുന്നു. പിന്നീട് ഒളിവില്‍ കഴിഞ്ഞു. എന്‍ഐഎയുടെ രഹസ്യനീക്കത്തിലൂടെയാണ് ഷിയാസ് പിടിയിലായത്.
കഴിഞ്ഞ ദിവസം പ്രതിയെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമുള്ള വിശദമായ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഒന്നാം പ്രതി ആഷിഫ് ആദ്യം അറസ്റ്റിലായി. ഗൂഢാലോചനകളില്‍ നാലു പേരാണ് പ്രധാനമായുണ്ടായിരുന്നത്. ആരാധനാലയങ്ങളും ലക്ഷ്യമിട്ടിരുന്ന പ്രതികള്‍ കൂടുതല്‍ ജീവഹാനികള്‍ ഉണ്ടാക്കുന്ന വലിയ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടു. ഇതിനൊപ്പം ആര്‍എസ്എസ് നേതാക്കളും ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു. രണ്ടാം പ്രതി നബീലിനായി അയല്‍ സംസ്ഥാനങ്ങളിലും തിരച്ചില്‍ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: