തിരുവനന്തപുരം: ഹൈന്ദവ സമാജത്തെ നിരന്തരമായി അവഹേളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നതായി കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതിയും കേരള ധര്‍മ്മാചാര്യ സഭ അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി.
ഹൈന്ദവ സമാജത്തെ അവഹേളിക്കുന്നത് ഇനിയും അനുവദിച്ചാല്‍ കേരളത്തില്‍ ഹിന്ദുവിന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വരും. അതിനാല്‍ സമുദായ സംഘടനകള്‍ അവരവരുടെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് ഹിന്ദുവെന്ന പൊതുധാരയില്‍ നിന്നു കൊണ്ട് പ്രവര്‍ത്തിക്കണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
കൈമനം അമൃതാനന്ദമയി ആശ്രമത്തില്‍ സംഘടിപ്പിച്ച കേരള ധര്‍മ്മാചാര്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ ഹിന്ദുധര്‍മ്മത്തെയും ദര്‍ശനങ്ങളെയും അനുഷ്ഠാനങ്ങളെയും ആദരവോടെ സ്വീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ എല്ലാവര്ക്കും കയറി നിരങ്ങാനുള്ള ചെണ്ടയായി ഹൈന്ദവ അനുഷ്ഠാനങ്ങളെയും വിചാരങ്ങളെയും ഉപയോഗിക്കുന്നു.
ഇതിനെതിരെ ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സ്വാമി ആഹ്വാനം ചെയ്തു. അമൃതാനന്ദമയി ആശ്രമം മഠധിപതി സ്വാമി ശിവാമൃതാനന്ദ, ശ്രീരാമദാസാശ്രമം മഠാധിപതി ബ്രഹ്മപാദാനന്ദ സ്വാമികള്‍, സംബോധ് ഫൗണ്ടേഷന് അദ്ധ്യാത്മാനന്ദ സ്വാമികള്‍, മാര്‍ഗദര്‍ശക് മണ്ഡല് സത്സ്വരൂപാനന്ദ സ്വാമികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: