ഭോപ്പാല്‍: നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 39 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി വ്യാഴാഴ്ച പുറത്തിറക്കി. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അവലോകനം ചെയ്തതിന് തൊട്ടുപിന്നാലെയാണിത്.
2018ല്‍ മധ്യപ്രദേശിലെ 230 അംഗ സഭയില്‍ 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായി ഉയര്‍ന്നപ്പോള്‍ ബിജെപി 109 സീറ്റുകള്‍ നേടി. തുടര്‍ന്ന് കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ കലാപത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷമായി ചുരുങ്ങി. നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. വിശ്വാസവോട്ടെടുപ്പിന് മുമ്പ് കമല്‍നാഥ് രാജിവെച്ച് സര്‍ക്കാര്‍ നിലംപൊത്തി.
പിന്നാലെ ശിവരാജ് സിംഗ് ചൗഹാന് മുഖ്യമന്ത്രിയായി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു.അതേസമയം, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 21 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയും ബി ജെ പി പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: