Categories: Cricket

വിരമിക്കാനുള്ള തീരുമാനം മാറ്റി ബെന്‍ സ്‌റ്റോക്‌സ്; ന്യൂസിലന്‍ഡിനെതിരായ പര്യടനത്തില്‍ കളിക്കും

2022 ജൂലൈ 19ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സ്റ്റോക്സ് അവസാനമായി ഇംഗ്ലണ്ടിനായി ഏകദിനം കളിച്ചത്

Published by

ലണ്ടന്‍: ഏകദിനത്തില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് പിന്മാറി. ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ കളിക്കാനും താരം ലക്ഷ്യമിടുന്നതായാണ് അറിയുന്നത്.

അടുത്ത മാസം ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ബെന്‍ സ്‌റ്റോക്‌സ് കളിക്കും. ബെന്‍ സ്‌റ്റോക്‌സ് വിരമിക്കല്‍ തീരുമാനം മാറ്റിയ കാര്യം ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു.

2022 ജൂലൈ 19ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് സ്റ്റോക്സ് അവസാനമായി ഇംഗ്ലണ്ടിനായി ഏകദിനം കളിച്ചത്. 105 ഏകദിനങ്ങളില്‍ നിന്ന് 38.98 ശരാശരിയിലും 95ന് മുകളില്‍ സ്ട്രൈക്ക് റേറ്റിലും 2,924 റണ്‍സ് നേടിയിട്ടുണ്ട്. 74 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by