തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ചയോടെ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.അംഗീകൃത യൂണിയനുകളുമായി നടന്ന മന്ത്രിതല ചര്‍ച്ചയിലാണ് ധാരണയായത്. ഈ മാസം 22 നുള്ളില്‍ ശമ്പളം നല്‍കാനാണ് ധാരണ. ഓണം അലവന്‍സും പരിഗണനയിലുണ്ട്.
അലവന്‍സ് തുക എത്ര നല്‍കണമെന്ന് മാനേജ്മെന്റാകും തീരുമാനിക്കുക.
ഉറപ്പുകള്‍ പാലിക്കപ്പെട്ടാല്‍ 26ന് പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു. ചര്‍ച്ച നിരാശാജനകമല്ലെന്ന് സി.ഐ.ടി.യു പ്രതികരിച്ചു.എന്നാല്‍ മറ്റ് വിഷയങ്ങളില്‍ വിശദ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതുണ്ടെന്ന് ബിഎംഎസ് നേതാക്കള്‍ പറഞ്ഞു. ഓണത്തിന് മുമ്പ് ശമ്പളം നല്‍കിയില്ലെങ്കില്‍ പണിമുടക്കുമെന്നാണ് ടി.ഡി.എഫ് പ്രതികരിച്ചത്.
അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.ഓണത്തിന് മുമ്പ് ജൂലൈയിലെ ശമ്പളം നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ജൂലൈ മാസത്തെ പെന്‍ഷനും ഉടന്‍ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.അതേസമയം 130 കോടി സര്‍ക്കാര്‍ നല്കിയാല് ശമ്പളം മുഴുവന്‍ നല്‍കാനാകുമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് ഈ മാസം 21 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: