പര്‍വ്വതാരോഹണത്തിന്റെ പശ്ചാത്തലമായ ഹിമാലയത്തിലെ ദേവാത്മാ എന്ന ഭാഗത്ത് വളരെയധികം വിശേഷതകളൊടുകൂടിയ അന്തരീക്ഷമാണ് ഉള്ളത്. അതിന്റെ സാന്നിദ്ധ്യത്തില്‍ വരാന്‍ ആരുടെയും മനസ്സ് കൊതിക്കുന്നു. പക്ഷെ അവിടെ എത്തിച്ചേരാനും താമസിക്കാനും ഇച്ഛാശക്തിയില്‍ അദ്ധ്വാനശീലം, സംയമനശീലം,സംതൃപ്തി, ക്ഷമാശീലം എന്നിവ വേണ്ടത്ര ഉള്ളവര്‍ക്കു മാത്രമെ സാധിക്കുകയുള്ളൂ. ഇതില്ലെങ്കില്‍ ആഡംബര സാധനങ്ങളുടെ കുറവുള്ള ആ സ്ഥലത്ത് ആര്‍ക്കും താമസിക്കാന്‍ സാധിക്കില്ല. വനപ്രദേശത്തിന്റെ ബാഹുല്യവും കയറ്റിറക്കങ്ങളും മൂലം കുന്നും കുഴിയുമായ പ്രദേശത്ത് സാധാരണരീതിയിലുള്ള സഞ്ചാരം, സ്വന്തം ശരീരത്തിന്റെ ഭാരം ചുമക്കാന്‍ പോലും സാധിക്കാത്ത, എപ്പോഴും വാഹനങ്ങളെ ആശ്രയിക്കുന്നവരുമായ ആളുകള്‍ക്ക് ബുദ്ധിമുട്ടാണ്.
ഹിമാലയവാസം തന്നെ ഒരു തപശ്ചര്യയാണ്. അവിടത്തെ പ്രകൃതി സൗന്ദര്യം, സുരുചിപൂര്ണ്ണമായ അന്തരീക്ഷം,അദ്ധ്യാത്മിക തത്വങ്ങള്‍ എന്നിവയുടെ ഉന്നതതല സമാവേശത്തിന് അതിന്റേതായ വിശേഷതകള്‍ ഉണ്ട്. ഇപ്പോള്‍ ആ സ്ഥലത്തേക്ക് പോയിവരാന്‍ വഴികള്‍ ഉണ്ട്. വാഹനങ്ങളും ലഭ്യമാണ്. ഇതൊന്നും ഇല്ലാതിരുന്ന കാലത്ത് ആത്മസാധനക്കുവേണ്ടി ഉപയുക്തമായ സ്ഥലം അന്വേഷിക്കുന്നവര്‍ അവിടെ എത്തിയിരുന്നു. തപസ്സാധനയില്‍ പ്രവേശിച്ച് ജീവിതത്തിന്റെ അവസാന അദ്ധ്യായം അവിടെ അവസാനിച്ചിരുന്നു. ഹിമാലയത്തില്‍ എത്രയോ തപസ്വികളാണ് സാധനയുടെ ആവശ്യത്തിനായി ആ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ വിവരണം പുരാണങ്ങളുടെ താളുകള്‍ മറിക്കുമ്പോള്‍ കാണാവുന്നതാണ്.
ഏതോ സമയത്ത് ഹിമാലയത്തിന്റെ ദേവാത്മാഭാഗം തപോഭൂമിയുടെ രൂപത്തില്‍ അംഗീകാരം നേടികൊണ്ടിരുന്നതായി തോന്നുന്നു. അതില്‍ പ്രാചീനകാലം തൊട്ട് ഇന്നുവരെ സാധനാ തല്പരരായ ആളുകള്‍ക്കു അവിടേക്കു ആകര്‍ഷണവും സന്തോഷവും ലഭിച്ചുകൊണ്ടിരുന്നു. യശസ്സിനുവേണ്ടിയും സ്മാരകങ്ങള്‍ക്കു വേണ്ടിയുമുള്ള ലോഭത്തില്‍ പെടാത്തവര്‍ ഏകാന്തസാധനയില് ലയിക്കുന്നു. ഈ സ്ഥലം തിരഞ്ഞെടുക്കുന്നതുകൊണ്ടുള്ള ഒരു വലിയ നേട്ടം എന്തെന്നാല്‍ സൂക്ഷ്മരൂപത്തില്‍ അവിടെ വസിക്കുന്ന സിദ്ധപുരുഷന്മാര്‍ ഈ ആത്മപാരായണര്ക്കുവേണ്ട മാര്‍ഗ്ഗദര്‍ശനവും സഹായവും ചെയ്തുകൊണ്ട് തങ്ങളുടെ സാന്നിദ്ധ്യം പ്രകടമാക്കുന്നു.
ഈ ഭാഗത്തെ ഭൂമിയുടെ അധികഭാഗവും കുന്നും കുഴിയും നിറഞ്ഞതാണ്. അവിടെ വലിയ വീട് നിര്‍മ്മിക്കുവാനുള്ള സൗകര്യം ഇല്ല. എങ്കിലും സഹൃദയരായ ഭക്തജനങ്ങളുടെയും ഉദാരമനസ്കരായ ധനികന്മാരുടെയും പ്രയത്നഫലമായി അവിടെ ചെറുതും വലുതുമായ ദേവാലയങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നുണ്ട്. തീര്‍ത്ഥയാത്രക്കാരുടെ ശ്രദ്ധയും ഇതുമൂലം പുഷ്ടിപ്പെടുന്നു. കുറച്ചു ദൂരം നടക്കുമ്പോള്‍ ക്ഷീണം മാറ്റാനും വിശ്രമിക്കാനും ആശ്രയം അന്വേഷിക്കുമ്പോള്‍ സംയോഗവശാല്‍ ദേവാലയവും ലഭിക്കുന്നു. ഇവയൊക്കെ ചെറിയ ആകാരത്തിലുള്ളവയാണ്. എങ്കിലും സമീപത്തുള്ള സചേതനമായ പ്രകൃതി അതിന്റെ മാഹാത്മ്യത്തിന് മാറ്റ് കൂട്ടുന്നു. ദൂരെ സമതലപ്രദേശത്തുള്ള വലിയ ഭവ്യഭവനങ്ങളോടു കൂടിയ ദേവാലയങ്ങള്‍ അതിന്റെ സമ്പത്തും വാസ്തുകലയാലും പൂജാ ഉത്സവങ്ങളാലും എത്രത്തോളം ആകര്ഷിക്കുന്നതാണോ അതിനേക്കാള്‍ ഒട്ടും മഹിമ കുറവല്ല ഈ ദേവാലയങ്ങള്‍ക്ക്.
വിസ്തീര്ണ്ണതയുടെ കണക്കില്‍ ചെറുതാണെന്ന് പറയപ്പെടുന്ന ഇവിടെ തീര്‍ത്ഥസ്ഥലങ്ങള്‍ വളരെയേറെ ഉണ്ട്. നാലു ധാമങ്ങള്‍ ഉണ്ട്. (1) ബദരിനാഥ് (2)കേദാര്‍നാഥ് (3) ഗംഗോത്രി (4)യമുനോത്രി. നാല് പര്വ്വതശിഖരങ്ങളുണ്ട്. (1)ഗന്ധമാദന്‍ (2)ശിവലിംഗ് (3)സുമേരു (4) സത്തോപന്ഥ്. മറ്റു പ്രമുഖമായ തീര്‍ത്ഥങ്ങളില്‍ (1)പഞ്ചപ്രയാഗ് (2)പഞ്ചബദരി (3) പഞ്ചകേദാര്‍ (4)പഞ്ചസരോവര് എന്നിവ ഇവിടെയാണ്. ഇവ കൂടാതെ അനേകം ദേവീദേവന്മാരുടെ ചെറുതും വലുതുമായ അമ്പലങ്ങള്‍ ഉണ്ട്. ആദിശങ്കരാചാര്യര്‍ ഇവിടെ ജ്യോതിര്‍ മഠം സ്ഥാപിച്ചു. ചില സ്ഥലങ്ങളെക്കുറിച്ച് അവിടെ ദേവന്മാരുടെ അസ്തിത്വം ഉണ്ടെന്നും അല്ലെങ്കില്‍ ഋഷിമുനിമാര്‍ ഓരോ സമയത്ത് തപസ്സ് ചെയ്തിരുന്നുവെന്നും പറയപ്പെടുന്നു. പാണ്ഡവന്മാര് വളരെകാലം അവിടെ താമസിച്ചിരുന്നതിന്റെ ഓര്‍മ്മ ഉളവാക്കുന്ന കുറച്ചു സ്ഥലങ്ങളും ഉണ്ട്.
കേദാരം തൊട്ട് കൈലാസം വരെയുള്ള സ്ഥലത്ത് മഞ്ഞുകൊണ്ട് മൂടപ്പെട്ട അനേകം കൊടുമുടികളും ഉണ്ട്. ചെറുതും വലുതുമായ തടാകങ്ങള്‍, മഞ്ഞു മലകള്‍, നീരുറവകള്‍ എന്നിവ ധാരാളം ഉണ്ട്. കൊച്ചു ഹിമനദികള്‍ കുറച്ചു ദൂരം ഒഴുകിയതിനുശേഷം വലിയ നദികളുമായി ചേര്‍ന്നൊഴുകുന്നു. ഇങ്ങനെയുള്ള നദികളില്‍ ഗംഗ, യമുന, അളകനന്ദ സരയൂ, ബ്രഹ്മപുത്ര എന്നിവ മുഖ്യമാണ്. കൈലാസമാനസസരോവറിന്റെ തനതായ ശ്രേഷ്ഠതയും മഹത്വവും വൈശിഷ്ട്യമാര്ന്നതാണ്. ഈ മൊത്തം പ്രദേശത്തു നൂറു നദികളും ആയിരത്തോളം ഹിമാനികളും ഉണ്ടെന്ന് പറയപ്പെടുന്നു. അവ ഒന്നോടൊന്നില് ചേര്‍ന്നൊഴുകി സമുദ്രം വരെ എത്തുമ്പോഴേക്കും ഗംഗയുടെയും യമുനയുടെയും രൂപത്തില്‍ രണ്ടെണ്ണം മാത്രമായി തീരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: