വീടിനകത്തു ചുമരുകള്‍ അലങ്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാരൃങ്ങള്‍?
പല വീടുകളിലും വീടിന്റെ മുന്‍വശത്തെ ചുമരില്‍ത്തന്നെ മരണപ്പെട്ട ബന്ധുക്കളുടെ ചിത്രങ്ങള്‍ ഒരലങ്കാരമായി മാലകള്‍ ചാര്‍ത്തി വയ്‌ക്കുന്ന പതിവുണ്ട്. അത് ഒരിക്കലും ശരിയല്ല. മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ വീടിന്റെ ഹാളില്‍ തെക്കേ ചുമരില്‍ സ്ഥാപിക്കാവുന്നതാണ്. ഒരു കാരണവശാലും മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ പൂജാമുറിക്കകത്തു വച്ച് പൂജിക്കരുത്. ഭീതി തോന്നുന്ന ചിത്രങ്ങള്‍, രൂപങ്ങള്‍ എന്നിവ വീടിനകത്തു വയ്‌ക്കുവാന്‍ പാടില്ല. കരഞ്ഞുകൊണ്ടു നില്‍ക്കുന്ന കുട്ടികളുടെ ചിത്രങ്ങളും പ്രകൃതിക്ഷോഭത്താല്‍ ആടി ഉല യുന്ന വൃക്ഷങ്ങളുടെ ചിത്രങ്ങളും ഒരിക്കലും പാടില്ലാത്തതാണ്. മനസ്സിനു കുളിര്‍മ തരുന്ന മനോഹരമായ ചിത്രങ്ങള്‍ മാത്രമേ, വീടിന്റെ ചുമരുകളില്‍ളില്‍ സ്ഥാപിക്കാവൂ. വീടിന്റെ മുന്‍വശത്ത് പണ്ട്കാലത്തെ വീടുകളില്‍ സ്ഥാപിച്ചിരുന്ന പോത്തിന്റെ കൊമ്പ്, കലമാന്റെ കൊമ്പ്, എന്നിവ മോഡിഫൈ ചെയ്ത് ഇപ്പോള്‍ പല പുതിയ കെട്ടിടത്തിന്റെയും മുന്‍വശത്ത് ചുമരില്‍ വയ്‌ക്കുന്നുണ്ട്. അത് ഗുണത്തിലേറേ ദോഷം ചെയ്യും.
ഒരു കോമ്പൗണ്ടിനുള്ളില്‍ ഒന്നിലധികം വീടുകള്‍ വരികയും അതിനു കിണറുകള്‍ സ്ഥാനം തെറ്റി വരികയും ചെയ്താല്‍ ഉണ്ടാകുന്ന ഗുണദോഷ ഫലങ്ങള്‍?
സാധാരണ ഒരു വീട്, ഒരു കോമ്പാണ്ട്, ഒരു കിണര്‍, ഗേറ്റ് എന്നിവയാണ് വരേണ്ടത്. ആ സ്ഥാനത്ത് ഒരു കോമ്പൗണ്ടും പല വീടുകളും വന്നാല്‍ വാസ്തുശാസ്ത്രപരമായി പ്രകൃതിയുടെ സന്തുലനാവസ്ഥയ്‌ക്കു കോട്ടം ഉണ്ടാകും. ഒരു വീടിന്റെ വടക്കു കിഴക്കേ ഭാഗം മീനം രാശിയില്‍ കിണര്‍ സ്ഥാപിക്കുമ്പോള്‍ പ്രസ്തുത വീടിനു ഗുണകരവും തൊട്ടു ചേര്‍ന്നിരിക്കുന്ന വീടിന്റെ അഗ്നികോണില്‍ പ്രസ്തുത കിണര്‍ വരികയും അത് ആ വീടിനു ദോഷകരമായി തീരുകയും ചെയ്യും. കൂടാതെ പൂമുഖ വാതിലിന് നേരേ മറ്റൊരു വീടിന്റെ പൂമുഖ വാതില്‍ വരാന്‍ പാടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വീടിനുചുറ്റും പൊക്കം കുറഞ്ഞിരുന്നാലും ചെറിയ ഒരു മതില്‍ അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ അവരവരുടെ ഭാഗ്യങ്ങളും ഊര്‍ജക്രമീകരണങ്ങളും ശരിയാവുകയുള്ളൂ.
വാതിലിനു നേരേ കട്ടില്‍ ഇടാന്‍ പാടില്ലെന്ന് പറയുന്നു. ഒരു മുറിയുടെ നേരേ മറ്റെ മുറിയുടെ വാതില്‍ വരാമോ?
വാതിലിനു നേരേ കട്ടില്‍ ഇടാന്‍ പാടില്ലെന്നു പറയുന്നത് ഊര്‍ജപ്രവാഹത്തെ ചെറുക്കുന്നതു കൊണ്ടാണ്. കൂടാതെ വാതിലിനു നേരേ മേശയും കസേരയും ഇട്ട് ഇരിക്കുന്നതും നല്ലതല്ല. ഒരു മുറിയുടെ വാതിലിനു നേരേ മറ്റേ മുറിയുടെ വാതില്‍ സ്ഥാപിക്കുന്നതും തെറ്റാണ്. വീടിനുള്ളിലേക്കു കടന്നുവരുന്ന ഊര്‍ജപ്രവാഹം എല്ലാ മുറികളിലും കൃത്യമായി കിട്ടുന്നതിനുവേണ്ടിയാണു നേര്‍വാതിലുകള്‍ ഒഴിവാക്കുന്നത്. വീട്ടിനുള്ളില്‍ കടന്നുവരുന്ന ഊര്‍ജ പ്രവാഹം തങ്ങിനിന്ന് വീടിന്റെ എല്ലാ ഭാഗവും കടന്നു പുറത്തേയ്‌ക്കു പോകുംവിധമാണു ക്രമീകരിക്കേണ്ടത്. നേര്‍ വാതിലുകള്‍ സ്ഥാപിച്ചാല്‍ ഊര്‍ജപ്രവാഹം, നിന്ന ഊര്‍ജത്തെ വന്ന ഊര്‍ജം ഔട്ടു ചെയ്ത് പുറത്തേക്കു കളയും.
കാര്‍ഷെഡ്ഡിന്റെ സ്ഥാനം എവിടെയാണ്?
വീടിന്റെ തെക്കുകിഴക്ക് ഭാഗമായ അഗ്‌നികോണിലാണ് കാര്‍ഷെഡ്ഡിന് സ്ഥാനം. കൂടാതെ വടക്കുപടിഞ്ഞാറ് ഭാഗമായ വായുകോണും കാര്‍ഷെഡ്ഡ് പണിയുവാന്‍ ഉത്തമമാണ്.
പാല്‍മരങ്ങള്‍ ഏത് ഭാഗത്ത് നടണം?
പാല്‍മരങ്ങള്‍ വടക്കും കിഴക്കും നടുന്നതു നല്ലതാണ്. വീട്ടുവളപ്പിനകത്ത് നാരകവര്‍ഗത്തില്‍പ്പെട്ട ചെടികള്‍ നടാതിരിക്കുന്നതാണ് നല്ലത്. കൂടാതെ നെഗറ്റീവ് എനര്‍ജി വമിക്കുന്ന ചില ഇനം ഓര്‍ക്കിഡുകളുണ്ട്. അവ വീടു കോമ്പൗണ്ടിനകത്ത് നട്ടു വളര്‍ത്തുന്നത് നല്ലതല്ല. വീടിന്റെ കിഴക്കുവശത്തു പൊക്കം കുറഞ്ഞ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നതാണ് നല്ലത്. വടക്കുഭാഗത്ത് ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നതു നല്ലതാണ്. കൂടാതെ കിഴക്കും വടക്കും സുഗന്ധം വമിക്കുന്ന ധാരാളം പൂക്കളുള്ള ചെടികള്‍ നട്ടുവളര്‍ത്തുന്നത് ആരോഗ്യത്തിനും മാനസിക ഉന്മേഷത്തിനും നല്ലതാണ്. വീടിന്റെ തെക്കുഭാഗത്ത് വേപ്പ്, പുളി എന്നിവ വളര്‍ത്തുന്നതില്‍ തെറ്റില്ല. പടിഞ്ഞാറു ഭാഗത്ത് കല്പവൃക്ഷങ്ങളായ തെങ്ങ്, കമുങ്ങ് മുതലായവയും പൊക്കമുള്ള ചോലവൃക്ഷങ്ങളും നട്ടുവളര്‍ത്തുന്നതും നല്ലതാണ്. വീടു കോമ്പൗണ്ടിനകത്തു ശീമപ്ലാവ് ഒരിക്കലും നട്ടു വളര്‍ത്തരുത്. ഒരു കുടുംബത്തിന്റെ അസ്ഥിവാരത്തെത്തന്നെ ഉലയ്‌ക്കുകയും കൂടുംബഭദ്രതയെ തകിടം മറിക്കുകയും ചെയ്യും. നെഗറ്റീവ് എനര്‍ജിയുള്ള ഒരു വൃക്ഷമാണ് ശീമപ്ലാവ്. ഇതു കോമ്പണ്ടിനു പുറത്തു നട്ടു വളര്‍ത്തുന്നതില്‍ തെറ്റില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക