ആലപ്പുഴ: നഗരസഭ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 76-ാം വാര്‍ഷിക ദിനം വിപുലമായി ആചരിച്ചു. നഗരസഭാങ്കണത്തില്‍ ചെയര്‍പേഴ്സണ്‍ കെ.കെ ജയമ്മ പതാക ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ മേരി മട്ടി മേരാ ദേശ് ക്യാമ്പയിന്റെ ഭാഗമായി ധീര ജവാന്മാരെ ആദരിക്കലും, വൃക്ഷ തൈ നടീല്‍ ചടങ്ങും സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച അവലൂക്കുന്ന് വാര്‍ഡ് ധീര ജവാന് മൃത്യുഞ്ജയനുള്ള ആദരവും, പുരസ്കാരവും ഭാര്യ നിഷ, മകള്‍ അലീന എന്നിവര്‍ നഗരസഭ അധ്യക്ഷയില്‍ നിന്നും ഏറ്റുവാങ്ങി. വൈസ് ചെയര്മാന് പി.എസ്.എം ഹുസൈന് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: