ആലപ്പുഴ: പിണറായി വിജയന്റെനേതൃത്വത്തിലുളള ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിര്‍മ്മാണതൊഴിലാളി പെന്‍ഷന്‍കാര്‍ക്ക് കൃത്യമായ പെന്ഷന് നല്‍കുന്നില്ല. 2022 ഡിസംബര്‍ മാസം മുതലുളള പെന്ഷന് കുടിശ്ശികയാണ്. എല്ലാ മൂന്ന് മാസം കൂടുമ്പോഴും കൃത്യമായി പെന്ഷന് ലഭിച്ചിരുുന്ന തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊളളുന്നതെനെന് ബിഎംഎസ് കുറ്റപ്പെടുത്തി.എല്ലാ വര്‍ഷവും പെന്ഷന് വര്‍ദ്ധിപ്പിക്കുമെന്നും എല്ലാ മാസവും പെന്ഷന് നല്‍കുമെന്നും വാഗ്ദ്ധാനം ചെയ്തസര്‍ക്കാര്‍ പെന്ഷന് വര്‍ദ്ധിപ്പിച്ചില്ല എന്നുമാത്രമല്ല ലഭിച്ചുകൊണ്ടിരിക്കുന്ന പെന്ഷന് പോലും തൊഴിലാളികള്‍ക്ക് നിഷേധിക്കുന്നു.
നിര്‍മ്മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ബോര്‍ഡില്‍ നിന്നും നല്ക്കുന്ന വിവാഹം, പ്രസവ ധനസഹായം എന്നിവ നിലച്ചിട്ട് മൂന്ന്വര്ഷത്തിലധികമായി. മരണാനന്തരം, ചികിത്സാ ധനസഹായങ്ങള്‍ ഒരു വര്‍ഷത്തിലധികമായി കുടിശ്ശികയാണ്. നിര്‍മ്മാണ തൊഴിലാളികളുടെ പെന്ഷന് കുടിശ്ശിക ഓണത്തിന് മുമ്പ്വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കണ്‍സ്ട്രക്ഷന്‍ &ജനറല്‍ മസ്ദൂര്‍ സംഘിന്റെ നേതൃത്വത്തില്‍ 18ന് കളക്ട്രേറ്റിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തും. ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി.മധുകുമാര്‍ ഉദ്ഘാടനം ചെയ്യും. യൂണിയന് പ്രസിഡന്റ് ബിനീഷ് ബോയ് അദ്ധ്യക്ഷനാകും. യൂണിയന് സെക്രട്ടറി എം.സന്തോഷ് സ്വാഗതം പറയും. സമാപനപ്രഭാഷണം ജില്ലാ പ്രസിഡന്റ് ബി.രാജശേഖരന് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: