തിരുവനന്തപുരം: തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാന്‍ റെയില്‍വേ ബോര്‍ഡ് ഉത്തരവ്. പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ തുടക്കത്തില്‍ മണ്ഡപം വരെ സര്‍വീസ് നടത്താനാണ് സാധ്യത. ഡിസംബറില്‍ പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ ട്രെയിന്‍ രാമേശ്വരത്ത് എത്തും. സര്‍വീസ് ദീര്‍ഘിപ്പിക്കുന്ന തീയതി ഉള്‍പ്പെടെ വിശദമായ വിജ്ഞാപനം റെയില്‍വേ ഉടന്‍ പുറത്തിറക്കും. 13 സ്ലീപ്പര്‍ കോച്ച്, മൂന്ന് തേര്‍ഡ് എസി കോച്ച്, ഒരു സെക്കന്‍ഡ് എസി, ഒരു ഫസ്റ്റ് എസി, രണ്ട് ജനറല്‍ കോച്ച് അടക്കം 22 കോച്ചുകളാകും ട്രെയിനിലുണ്ടാകുക
തിരുവനന്തപുരത്ത് നിന്ന് രാത്രി 8.30ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1.40ന് രാമേശ്വരത്ത് എത്തും. മടക്ക ട്രെയിന്‍ രാമേശ്വരത്ത് നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട് പിറ്റേ ദിവസം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: