Categories: Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Published by

ന്യൂദല്‍ഹി: ഓണത്തോടനുബന്ധിച്ച് കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മറ്റും ഈ മാസം 25 മുതല്‍ വിതരണം ചെയ്യും. അതോടൊപ്പം വിനായക ചതുര്‍ത്ഥി ആഘോഷവുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്രയിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്പളവും പെന്‍ഷനും മറ്റും സെപ്റ്റംബര്‍ 29നും വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിന് ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കി.

കേരളത്തിലും മഹാരാഷ്‌ട്രയിലും ജോലിചെയ്യുന്ന പ്രതിരോധം, പോസ്റ്റ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഈ രണ്ടു സംസ്ഥാനങ്ങളിലും പണിയെടുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വേതനവും കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ പെന്‍ഷനും ഈ തീയതികളില്‍ തന്നെ വിതരണം ചെയ്യും.

ഒരു മാസത്തെ ശമ്പളം പൂര്‍ണ്ണമായി നിര്‍ണ്ണയിച്ചുകഴിഞ്ഞാല്‍ ക്രമപ്പെടുത്തുന്നതിന് വിധേയമായിരിക്കും മുന്‍കൂറായി വിതരണം ചെയ്യുന്ന ഈ ശമ്പളവും പെന്‍ഷനും മറ്റും. അത്തരത്തില്‍ എന്തെങ്കിലും ക്രമീകരണങ്ങള്‍ വേണ്ടിവന്നാല്‍ ഒഴിവാക്കലുകള്‍ ഇല്ലാതെ അത് ചെയ്യുമെന്നും ഇതുമായി ബന്ധപ്പെട്ട ഓഫീസ് മെമ്മോറോണ്ടത്തിലൂടെ ജോയിന്റ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് (ടി.എ) ശൈലേന്ദ്ര കുമാര്‍ വ്യക്തമാക്കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക