ഭോപാല്‍: മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ഭോപ്പാൽ-ഡൽഹി വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ യുവാവിനെ പിടികൂടി. ഫിറോസ് ഖാൻ (20) എന്നയാളെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. കല്ലേറില്‍ ഗ്ലാസ് ജനൽ തകർന്നിരുന്നു. ഞായറാഴ്ച രാത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതിയെ പിടികൂടിയത്.
ഞായറാഴ്ച രാവിലെ 10 മണിയോടെ ബാൻമോർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത് .റാണി കമലാപ്തി-ഹസ്രത്ത് നിസാമുദ്ദീൻ വന്ദേ ഭാരത് ട്രെയിനിന്റെ ജനാലകൾക്കാണ് കേടുപാടുകൾ സംഭവിച്ചത് . പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കല്ലെറിയുന്നത് ഒരു വിനോദമായിരുന്നുവെന്നും, താൻ തമാശയ്‌ക്കായി ചെയ്തതാണെന്നും ഫിറോസ് പറഞ്ഞു.സംഭവം യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
വന്ദേഭാരത് ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറിലൂടെ 2019 മുതൽ റെയിൽവേക്ക് 55 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: