Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വത്വത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ എല്ലാ മേഖലകളിലും പുരോഗമിക്കുന്നു

വിപിന്‍ കുടിയേടത്ത്‌ by വിപിന്‍ കുടിയേടത്ത്‌
Aug 14, 2023, 01:06 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

1947 ആഗസ്ത് 14-ന് സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് സംപ്രേക്ഷണം ‌ ചെയ്യുന്നതിനായി തിരുച്ചിറപ്പള്ളിയിലെ ഓൾ ഇന്ത്യ റേഡിയോയുടെ അഭ്യർത്ഥന മാനിച്ച്‌ ശ്രീ അരബിന്ദ മഹർഷി എഴുതിയസന്ദേശം ഇന്നും പ്രത്യേക പ്രസക്തിയും പ്രാധാന്യവുമുണ്ട്.

1947 ഓഗസ്റ്റ് 15 സ്വതന്ത്ര ഇന്ത്യയുടെ ജന്മദിനമാണ്. ഇത് അവൾക്ക് ഒരു പഴയ യുഗത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു, ഒരു പുതിയ യുഗത്തിന്റെ ആരംഭം. എന്ന് പറഞ്ഞാണ്‌ ആ സന്ദേശം ആരംഭിക്കുന്നത്‌. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം ‌ ലോകമെമ്പാടുമുള്ള മനുഷ്യരാശിയുടെ രാഷ്‌ട്രീയവും സാമൂഹികവും സാംസ്കാരികവും ആത്മീയവുമായ ഭാവിയിലേക്ക് വാതിൽതുറക്കുന്ന പുതിയ യുഗത്തിലെ ഒരു സുപ്രധാന തീയതിയാണ്‌ ആഗസ്റ്റ് 15 എന്ന് വ്യക്തമാക്കി അദ്ധേഹം. ഭാരതം സ്വതന്ത്രയാകുന്നത്‌ കേവലം അതിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ജനതയുടെ ഉന്നമനത്തിന്‌ വേണ്ടി മാത്രമല്ല മറിച്ച്‌ ലോക മനുഷ്യരാശിയുടെ നിലനിൽപിനു വേണ്ടി കൂടിയാണ്‌ എന്ന് മഹർഷി അരവിന്ദൻ സൂചിപ്പിക്കുന്നു. വിഖ്യാതമായ ആ സ്വാതന്ത്ര്യദിന സന്ദേശത്തിൽ അദ്ധേഹം തന്റെ ചില സ്വപ്നങ്ങളെ കുറിച്ച്‌ പറയുന്നുണ്ട്‌. അതിൽ ആദ്യത്തേത്‌ ഇങ്ങനെയാണ്‌.

1. സ്വതന്ത്രവും ഏകീകൃതവുമായ ഭാരതം(അഖണ്ഡഭാരതം) സൃഷ്ടിക്കുന്ന ഒരു വിപ്ലവ പ്രസ്ഥാനം:

സ്വാതന്ത്ര്യസമരം എന്ന ലക്ഷ്യം മുന്നിൽ വെച്ച്‌ നിരവധി പ്രസ്ഥനങ്ങൾ ഭാരതത്തിൽ ഉയർന്നുവന്നു, മിതവാദികളും, തീവ്രദേശീയവാദികളും, വിപ്ലവപ്രസ്ഥാനങ്ങളും, സൈനിക മൂവ്മെന്റുകളും, ആദ്ധ്യാത്മിക-മത പ്രസ്ഥാനങ്ങളും ഭാരതമാതാവിന്റെ മോചനത്തിനായ്‌ പ്രവർത്തന പന്ഥാവിൽ മുഴുവൻ ശക്തിയുമായ്‌ പ്രവർത്തിച്ചു. അതിന്റെയൊക്കെ ആകെ തുകയായ്‌ നമുക്ക്‌ ബ്രിട്ടീഷ്‌ ഭരണത്തെ അവസാനിപ്പിക്കാനായി. ഐക്യ ഭാരതം അഥവാ അഖണ്ഡഭാരതം എന്നതിനെതിരായിരുന്നു നെഹ്രു അടക്കമുള്ള കോൺഗ്രസ്സ്‌ നേതൃത്വം. അവർ വിഭജനമെന്ന ആശയത്തെ പിന്തുണച്ചു. കാശ്മീരിന്‌ പ്രത്യേക പദവി നൽകി, സ്വാതന്ത്ര്യ സമരഭൂമിയിലെ കോൺഗ്രസ്സ്‌ അടക്കമുള്ള പ്രസ്ഥാനങ്ങൾ ഒന്നും തന്നെ ഐക്യഭാരതത്തിനായ്‌ നിലകൊണ്ടില്ല. കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രം പിന്തുടർന്ന സ്ംഘടനകൾ ഭാരതത്തെ വിവിധ സ്വ്തന്ത്ര രാജ്യങ്ങളായി വിഭജിക്കണം എന്ന് ആവശ്യപെട്ടു. മറ്റൊരു പ്രബല സംഘടനയായ മുസ്ലീം ലീഗിന്റെ നിലപാട്‌ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങൾ പ്രത്യേക രാജ്യമായി മാറണം എന്നായിരുന്നു. വിഭജനം എന്ന ആശയത്തെ എതിർത്ത് സ്വതന്ത്രവും ഏകീകൃതവുമായ ഭാരതം അഥവാ അഖണ്ഡ ഭാരതം സ്വപ്നകണ്ടതും ലക്ഷ്യം വെച്ചതും 1921 ഡോക്ടർ കേശവബലിറാം രൂപീകരിച്ച രാഷ്‌ട്രീയ സ്വയംസേവക്‌ സംഘം മാത്രമായിരുന്നു.
അഖണ്ഡഭാരതം എന്ന ലക്ഷ്യം മുൻനിർത്തി സംഘം കഴിഞ്ഞ നൂറ്‌ വർഷമായി പ്രവർത്തിക്കുന്നു. പതിനായിരകണക്കിന്‌ ശാഖകളിലൂടെ, കോടികണക്കിന്‌ വ്യക്തികളിൽ അഖണ്ഡഭാരതം എന്ന് സങ്കൽപം നിലർത്തുന്നു. ആ വ്യക്തികളിലൂടെ അഖണ്ഡഭാരതം എന്നലക്ഷ്യതിൽ നാം എത്തും

കേവല ഭരണമാറ്റം കൊണ്ട്‌ തൃപതരായ്‌ സ്വാതന്ത്ര്യസമരങ്ങൾക്ക്‌ നേതൃത്വം വഹിച്ച കോൺഗ്രസ്സ്‌. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുന്ന ഈ കാലത്തും സകല മേഖലകളിലും അടിമഭരണത്തിന്റ്‌ അവശേഷിപ്പുകൾ നമുക്ക്‌ കാണാം. സ്വയംസേവകനായ നരേന്ദ്രമോദി ജി നയിക്കുന്ന ഇന്നത്തെ കേന്ദ്രസർക്കാർ സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ ഇത്തരത്തിലുള്ള അധിനിവേശത്തിന്റെ അടയാളങ്ങൾ എടുത്തുമാറ്റി പൂർണ്ണ സ്വാതന്ത്ര്യം എന്ന
അരവിന്ദ മഹർഷിയുടെ ചിന്തകൾ നടപ്പിലാക്കുന്നു. സ്വാതന്ത്ര്യത്തെകുടിച്ചുള്ള അരവിന്ദ മഹർഷിയുടെ വാക്കുകൾ: സ്വത്വബോധത്തിന്റ്സ്വതന്ത്രമായ ആവിഷ്കാരമാണ്‌ സ്വാതന്ത്ര്യം..
സ്വതം എന്നാൽ തനത് എന്നർത്ഥം‌. ഭാരതം അഥവാ ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന്‌ അതിന്റെ തനതായ പലതും ഉണ്ട്‌ അവകാശപെടാൻ. നാം നമ്മുടെ തനതിനെ സർവ്വമേഖലയിലും പുനപ്രതിഷ്ഠിക്കുംബോൾ മാത്രമേ സ്വാതന്ത്ര്യം എന്നത്‌ പൂർണ്ണമാകു.

ഈ ലക്ഷ്യം തന്നെയായിരുന്നു ദേശീയ വാദികളായ സ്വാതന്ത്ര്യ സമര പോരാളികൾക്കും എന്നാൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ബോധപൂർവ്വം ചില തെറ്റായ ആഖ്യാനങ്ങൾ (ഫാൾസ്‌ നരേറ്റീവുകൾ) സൃഷിക്കപെട്ടു. പ്രമുഖ ചിന്തകനും പ്രഞ്ജാപ്രവാഹ്‌ ദേശീയ സംയോജകുമായ ജെ നന്ദകുമാർ ഇത്തരം ഫാൾസ്‌ നരേറ്റീവുകളെ തുറന്നുകാണിക്കുന്നു.
കല, സാഹിത്യം, വിദ്യാഭ്യാസം, വ്യവസായം, കൃഷി തുടങ്ങിയ സര്‍വ്വമേഖലകളിലും ഭാരതീയര്‍ സ്വത്വാവിഷ്‌ക്കാരത്തിനായി പരിശ്രമിച്ചിരുന്നുവെന്ന് അംഗീകരിക്കുന്നത് ഭാരതത്തിന്റെ തനിമയെ അംഗീകരിക്കുന്നതിന് തുല്യമായി തീരുമല്ലോ. ഇങ്ങനെ നോക്കുമ്പോള്‍ മൊത്തത്തില്‍ ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തെ വികലമാക്കാന്‍ ശ്രമിച്ചവരുടെ ആഖ്യാനങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. 1. സ്വാതന്ത്ര്യ സമരം തുടങ്ങിയത് ഒന്നര നൂറ്റാണ്ടുകള്‍ക്കുമുമ്പ് മാത്രം 2. സ്വാതന്ത്ര്യ സമരത്തിന് തുടര്‍ച്ച ഉണ്ടായിരുന്നില്ല. 3. പ്രേരണ രാഷ്‌ട്രീയ അധികാരം മാത്രം. 4. സ്വാതന്ത്ര്യസമരം ഭാരതമാസകലം ഒരുപോലെ നടന്നതായിരുന്നില്ല. 5. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച ഉന്നതകുലജാതരുടെ സമരം മാത്രമായിരുന്നു അത് 6. ബഹുമുഖമായ അധിനിവേശത്തോട് അതേപോലെ പ്രതികരിക്കാന്‍ ഭാരതീയര്‍ക്ക് കഴിഞ്ഞില്ല (ജന്മഭൂമി ദിനപത്രം, 6 ആഗസ്റ്റ്‌2021).

ഇന്ന് സ്വയംസേവകരുടെ നേതൃത്തിൽ സ്വത്വബോധത്തിന്റെ സ്വതന്ത്ര ആവിഷ്കാരം അത്‌ എല്ലാ മേഖലകളിലും വ്യാപിക്കുന്നു. അധിനിവേശത്തിന്റെ അടയാളങ്ങളാക്കി മാറ്റിയ സ്ഥലനാമങ്ങൾ തിരുത്തി നാടിന്റെ സ്വത്വ ബോധം തിരികെ കൊണ്ടുവന്നു. (ഉദാ: ഡൽഹി നഗര ഹൃദയത്തിലെ രാജ്പഥ് വീഥി പേര്‌ കർത്തവ്യപഥ് എന്നാക്കി പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലൂടെയുള്ള റോഡ് ഇന്ന് റേസ് കോഴ്‌സല്ല, ലോക് കല്യാൺ മാർഗാണ്. ഔറംഗസേബ് റോഡിന്റെ പേര് എ.പി.ജെ അബ്ദുൽ കലാം റോഡ് എന്നാക്കി ഫൈസാബാദ് ജില്ലയെ ശ്രീ അയോധ്യ എന്നാക്കി. ചരിത്രനഗരമായ അലഹബാദ് ഇന്ന് പ്രയാഗ് രാജാണ്. ഫൈസാബാദ് റെയിൽവേ സ്റ്റേഷൻ, അയോധ്യ കന്റോൺമെന്റാണ്.

സ്വത്വത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ എല്ലാ മേഖലകളിലും പുരോഗമിക്കുന്നു. പുതിയ വിദ്യാഭ്യാസ നയം പൂർണ്ണമായം ഭാരതത്തിന്റെ സ്വത്വം കുട്ടികൾക്ക്‌ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിൽ വിപുലമാണ്‌. അക്കാദമിക്‌ രംഗത്ത്‌ നിരവധി മുന്നേറ്റങ്ങൾക്ക്‌ പുതിയ വിദ്യാഭ്യാസ നയം കാരണമാകും. സ്ംകാരത്തോടും ചരിത്രത്തോടും നീതിപുലർത്തുന്ന തലമുറയെ സൃഷ്ടിക്കും അത്‌, ശാസ്ത്ര സാങ്കേതിത വൈഞ്ജാനിക രംഗത്തും, കല രംഗത്തും ഇത്തരം മുന്നേറ്റങ്ങൾ നടക്കുന്നു. റയിൽ വെ പട്ടാളം തുടങ്ങിയ സംവിധാനങ്ങളിലെ ബ്രിട്ടീഷ്‌ അധിനിവേശത്തിന്റെ ബാക്കി പത്രങ്ങൾ നീക്കി. തദ്ദേശീയമായ രചനകൾ സ്വീകരിച്ച്‌ ഇന്ത്യൻ സേനകൾ മാർച്ച നടത്തുന്നു.

ഇന്ന് ഭാരതം പിന്തുടരുന്ന വിദേശ നയം പൂർണ്ണമായുംനമ്മുടെ സ്വത്വത്തെ ഉയർത്തിപിടിക്കുന്നതാണ്‌, ലോക രാഷ്‌ട്രങ്ങൾ അത്‌ അംഗീകരിച്ചു എന്നതിന്റെ തെളിവാണ്‌ ഇന്ന് നാം ഉക്രയിൻ യുദ്ധത്തിലും യു എൻ വേദികളിലും കാണുന്നത്‌.
പ്രകൃതി സംരക്ഷണത്തിലും, പദ്ധതികളുടെ നിവ്വഹണത്തിലും, പുതിയ സ്റ്റാർട്ടപ്പുകളിലും ഭാരതതനിമക്കായ്‌ ശ്രമം നടക്കുന്നു. ഏക്‌ ഭാരത്‌ ശ്രേഷ്ഠഭാരത്‌ , ആത്മനിർഭർ ഭാരത്‌ തുടങ്ങിയ മുദ്രാവാക്യങ്ങൾ നമ്മുടെ തനതിനെ, ഐക്യത്തെ ഒക്കെ ഊട്ടിയുറപ്പിക്കുന്ന ഒന്നായി മാറുന്നു.

അധിനിവേശത്തോടുള്ള ബൗദ്ധികവും മാനസികവുമായ അടിമത്തത്തെയാണ് കാണിക്കുന്ന ഇന്ത്യൻ പീനൽ കോഡും, ക്രിമിനൽ പ്രോസീജിയർ കോഡും & എവിഡൻസ്‌ ആക്റ്റും ഭാരതം ഇന്ന് പരിഷ്കരിച്ച്‌ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നീ ബില്ലുകളായി പാർളിമെന്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ ബ്രിട്ടീഷ് കാലത്തെ പാരമ്പര്യം പിന്തുടരുന്നവയാണെന്നായിരുന്നു ബില്ലുകൾ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത ഷാ പറഞ്ഞു

ജമ്മുകാശ്മീരിന്‌ ഇന്ന് പ്രത്യേക പദവി ഇല്ല. അവിടെ സമാധാനം പുനസ്ഥാപിക്കപെട്ടു, മുടങ്ങികിടന്നിരുന്ന ഉത്സവങ്ങൾ ആരംഭിച്ചു, പുതിയ വികസന പ്രവർത്തനങ്ങൾ തുടങ്ങി, 40 വർഷത്തിന്‌ ശേഷം ഷിയാവിഭാഗം മുഹറം 10 ന്‌ ഘോഷയാത്രനടത്തി,
അയോധ്യ, കാശി,ഉജ്ജയിനി തുടങ്ങിയ പുരാതന ക്ഷേത്ര നഗരങ്ങൾ വിശ്വം മുഴുവൻ അറിയപെടുന്ന കേന്ദ്രങ്ങളായി മാറുന്നു, അടിമത്വത്തിന്റെ ചിഹ്നമായി നിന്നിരുന്ന് അയോധ്യ നഗരം ഇന്ന് രാമക്ഷേത്രനിർമ്മാണം പുരോഗമിക്കുന്നു. രാജ്യം മുഴുവൻ ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾ നടക്കുന്നു. ഭാരതം ഉയത്തെഴുന്നെൽക്കുകയാണ്‌.

അരബിന്ദോ തുടരുന്നു: അടിമത്വം അവസാനിപ്പിച്ച്‌ , പൗരധർമ്മം പാലിച്ച്‌ ‌ പാരംബര്യത്തിൽ അഭിമാനിച്ച്‌ വികസിത ഭാരതം ഉയർത്തെഴുന്നേൽക്കും, അത്‌ ഭാരതത്തിന്‌ ലോകത്തിനോട്ള്ള കടമനിർവ്വഹിക്കാനാണ്‌. ഭാരതം ഉയർത്തെഴുന്നേൽക്കും എന്നാൽ അതിന്റെ ദേശീയത്‌ ഉണരും എന്നാണ്‌, ദേശീയത്‌ എന്നാൽ അത്‌ സനാതന ധർമ്മം എന്ന് നമ്മുടെ സംസ്കാരമാണ്‌:

ഇന്ന് നാം ഉയർത്തെഴുനേക്കുകയാണ്‌. സമ്പൂർണ്ണ വികസിത ഭാരതം, അടിമത്ത മനോഭാവം പൂർണ്ണമായും ഇല്ലാതാക്കൽ, പാരമ്പര്യത്തിൽ അഭിമാനം, ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കൽ, പൗരധർമ്മം പാലിക്കൽ തുടങ്ങിയ മഹർഷി അരവിന്ദന്റെ രാഷ്‌ട്ര ദർശ്ശനമാണ്‌ ഇന്നത്തെ ഭാരതം മുന്നോട്ട്‌ വെക്കുന്നത്‌ അത് ഖണ്ഡിതമായ ഭാരതഭൂവിനെ വീണ്ടും അഖണ്ഡിതമാക്കി ലോകത്തിന്‌ വഴികാട്ടിയായി മാറും.

ഏത്‌ പ്രദേശത്താണൊ ഈ സ്ംസ്കാരം പൂർവികജനത കൈവെടിഞ്ഞത്‌ ആ പ്രദേശങ്ങൾ ഭാരതത്തിൽ നിന്നും അന്യമായി. അതിനാൽ ഈ പാരംബര്യം (സംസ്കാരം) ശ്ക്തിപെട്ട്‌ അതിന്റെ സ്വാധീനത്താൽ വിഭജനം ഇല്ലാതാകണം. 1947 ആഗസ്റ്റ്‌ 15 ന്‌ മഹർഷി അരവിന്ദൻ ആകശവാണിയിലൂടെ നടത്തിയ പ്രഭാഷണത്തിൽ അദ്ധേഹം തർക്കങ്ങൾക്കിടയില്ലാത്തവിധം പറഞ്ഞിട്ടുണ്ട്‌ ഈ വിഭജനം ഇല്ലാതാകം ഭാരതം അതിന്റെ പൂർവ്വകാല വൈഭവത്തിലേക്ക്‌ ഉയർന്ന് വിശ്വഗുരുവായി ലോകനന്മക്കായി പ്രവർത്തിക്കും എന്ന്.

പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളും ധര്‍മ്മത്തില്‍ അധിഷ്ഠിതമാണ്. ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ ഭാരതമാകെ ധര്‍മ്മബോധത്താല്‍ അഖണ്ഡമാണ്. ഒന്നിനും ഇതിനെ വിഭജിക്കാനാവില്ല. സനാതന ധര്‍മ്മത്തിന് മാത്രമേ ലോകത്തെ നയിക്കാനാകൂ എന്ന് മഹര്‍ഷി അരവിന്ദന്‍ പറഞ്ഞു. ഈ ധര്‍മ്മത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് ഭാരതം സൃഷ്ടിക്കപ്പെട്ടത്. സത്യം, ദയ, തപസ്സ്, പരിശുദ്ധി എന്നിവയില്‍ നിന്നാണ് ഭാരതം രൂപപ്പെട്ടത്. രാഷ്‌ട്രീയവും ധാര്‍ഷ്ട്യവും സ്വേച്ഛാധിപത്യവുമാണ് വിഭജനരേഖകള്‍ വരയ്‌ക്കാന്‍ ബ്രിട്ടീഷുകാരെ അതിനെ പിന്തുണച്ചവരേയു പ്രേരിപ്പിച്ചത്.

അഖണ്ഡഭാരതം സാക്ഷാത്കരിക്കുന്ന വേളയിൽ ഉയർത്താനുള്ള അത്മീയപതാകയും മഹർഷി തയ്യാറാക്കിവെച്ചിട്ടുണ്ട്‌. അത്‌ ഗോവൻ വിമോചനത്തിന്‌ ശേഷവു ഇപ്പൊ കാശ്മീർ പ്രത്യേക അധികാരം എടുത്ത്‌ കളഞ്ഞപ്പോഴും പോണ്ടിച്ചേരി ആശ്രമത്തിൽ ആത്മീയ പതാക ഉയർത്തിയിരുന്നു.

(This must not be; the partition must go. Let us hope that, that may come about naturally, by an increasing recognition of the necessity not only of peace and concord but of common action,
#Maharshi_Aurobindo)

പ്രസംഗത്തിൽ അദ്ധേഹം മറ്റ്‌ മൂന്ന് സ്വപ്നങ്ങൾ കൂടി പ്രതിപാദിക്കുന്നുണ്ട്‌. അവ്‌ ഇങ്ങനെയാണ്‌ 1) മാനവ നാഗരികതയുടെ പുരോഗതിയിൽ ഭാരതത്തിന്റെ മഹത്തായ പങ്കിലേക്കുള്ള മടങ്ങിവരവ്. 3 , എല്ലാ മനുഷ്യരാശിക്കും മികച്ചതും തിളക്കമാർന്നതും ശ്രേഷ്ഠവുമായ ജീവിതത്തിന്റെ ബാഹ്യ അടിത്തറ രൂപപ്പെടുത്തുക. 4 ലോകത്തിന് ഇന്ത്യ നൽകുന്ന ആത്മീയത

ഭാരതം അഖണ്ഡമായി നിലനിൽക്കേണ്ടത്‌ മാനവ നാഗരികയുടെ പുരോഗതിക്കാണ്‌, ലോകജനതയുടെ ശ്രേഷ്ഠമായ ജീവിതത്തിനാണ്‌, സംഘർഷങ്ങൾ ഇല്ലാതിരിക്കാൻ ലോകത്തിന്‌ നിശ്ചയമായും വേണ്ട ആത്മീയതക്കാണ്‌ . അതിനാൽ നിയതിയുടെ ആവശ്യമാണ്‌ അഖണ്ഡഭാരതത്തിന്റെ ഉയർത്തെഴുന്നേൽപ്പ്‌. അതിന്നാൽതന്നെ അത്‌ സാധ്യമാകുകതന്നെചെയ്യും

സ്വതന്ത്രവും ഏകീകൃതവുമായ ഭാരതം(അഖണ്ഡഭാരതം) സൃഷ്ടിക്കുന്ന ഒരു വിപ്ലവ പ്രസ്ഥാനം ഇന്ന് ഭാരതത്തിൽ ഗ്രാമ നഗര വന പ്രദേശങ്ങളിലെ ജനതയുടെ ഹൃദയങ്ങളിൽ എത്തികഴിഞ്ഞു. അരവിന്ദ മഹർഷിയുടെ സ്വപ്നം സാക്ഷാത്കരിക്കപെടുന്നു..

Tags: arabindoo
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സസ്പന്‍ഷന്‍ വകവയ്‌ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിന് ഭരണ ഘടന നല്‍കി സ്വീകരണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തില്‍ പരിസ്ഥിതിസൗഹൃദ കര്‍മ പദ്ധതിയുമായി ബംഗാള്‍ രാജ്ഭവന്‍

നവകേരള സദസിലെ സംഘര്‍ഷം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം

അടുത്ത പിൻഗാമിയെ പ്രഖ്യാപിക്കാൻ അവകാശം ദലൈലാമയ്‌ക്ക് മാത്രം : ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ

ഒറ്റപ്പാലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി, ഭീകരൻ മുഫ്തി ഹബീബുള്ള ഹഖാനിയെ അജ്ഞാതർ വെടിവച്ചു കൊന്നു

പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാര്‍ത്ഥി വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies