ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിവിധ കേന്ദ്ര-സംസ്ഥാന സേനകളില്‍ നിന്നുള്ള 954 പേരാണ് മെഡലുകള്‍ക്ക് അര്‍ഹരായത്. ധീരതയ്‌ക്കുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡലിന് സിആര്‍പിഎഫ് എസി എല്‍.ഐ. സിങ് അര്‍ഹനായി. 229 പേര്‍ ധീരതയ്‌ക്കുള്ള പോലീസ് മെഡലിനും 82 പേര്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡലിനും 642 പേര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലിനും അര്‍ഹരായി.
വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡലിന് കേരളാ പോലീസില്‍ നിന്ന് ആര്‍. മഹേഷ് (എസ്പി) അര്‍ഹനായി. സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലിന് സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി,
ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം) എന്നിവരും അര്‍ഹരായി.
ധീരതയ്‌ക്കുള്ള പോലീസ് മെഡലിന് അര്‍ഹരായ 125 പേര്‍ ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നവരാണ്. ജമ്മു കശ്മീര്‍ മേഖലയില്‍ നിന്നുള്ള 71 പേരും വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ള 11 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ജമ്മു കശ്മീര്‍ പോലീസില്‍ നിന്നുള്ള 55 പേരും മഹാരാഷ്‌ട്ര പോലീസില്‍ നിന്നുള്ള 33 പേരും സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിലെ 27 പേരും ഛത്തീസ്ഗഡ് പോലീസിലെ 24 പേരും മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: