ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരസഹകരണ മന്ത്രി അമിത് ഷാ ഇന്ന് ന്യൂ ഡല്‍ഹിയിലെ തന്റെ വസതിയില്‍ ഹര്‍ ഘര്‍ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി ത്രിവര്‍ണ പതാക ഉയര്‍ത്തുകയും തിരംഗയ്‌ക്കൊപ്പമുള്ള സെല്‍ഫി പങ്കിടുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തിന് മുമ്പ് ഇന്ത്യന്‍ ആകാശത്ത് അലയടിക്കുന്ന ദശലക്ഷക്കണക്കിന് ത്രിവര്‍ണ പതാകള്‍ ഇന്ത്യയെ വീണ്ടും മഹത്വത്തിന്റെ മാതൃകയാക്കാനുള്ള രാഷ്ട്രത്തിന്റെ കൂട്ടായ ഇച്ഛയെ പ്രതീകപ്പെടുത്തുന്നുവെന്ന് അമിത് ഷാ ട്വീറ്റുകളിലൂടെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഹര്‍ ഘര്‍ തിരംഗ പ്രചാരണം രാജ്യത്തുടനീളം പുരോഗമിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ത്യയിലെ എല്ലാ പൗരന്മാരോടും അവരവരുടെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനും സെല്‍ഫികള്‍ http://harghartiranga.com ല്‍ അപ്‌ലോഡ് ചെയ്യാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
തങ്ങളുടെ സഹ പൗരന്മാരെയും ഇത് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യത്തെ വിലമതിച്ചുകൊണ്ട് താന്‍ ഇന്ന് ദല്‍ഹിയിലെ വസതിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതായി അദേഹം പറഞ്ഞു. ‘ഹര്‍ ഘര്‍ തിരംഗ’ പ്രചാരണത്തില്‍ പങ്കെടുത്തതിന് ലഭിച്ച പ്രശംസാപത്രവും ആഭ്യന്തരമന്ത്രി പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: