കണ്ണൂർ: റെയില്‍വെ സ്റ്റേഷന് സമീപം വച്ച് ഒരേ സമയം മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ സംഭവത്തിൽ കേസെടുത്ത് റെയിൽവേ പോലീസ്. കണ്ണൂരിലും നീലേശ്വരത്തുണ്ടായ കല്ലേറ് ആസൂത്രിതമാണെന്ന് കണ്ടെത്തി. ഞായറാഴ്ച രാത്രി ഏഴിനും ഏഴരയ്‌ക്കും ഇടയിലാണ് സംഭവം.
തിരുവനന്തപുരം-എൽടിടി നേത്രാവതി എക്സ്പ്രസിന്റെ എസി കോച്ചിനും, മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റിനന്റെ എസി കോച്ചിനും, ഓഖ- എറണാകുളം എക്സ്പ്രസിന്റെ ജനറൽ കോച്ചിനും നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ നാലുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇവർക്ക് ആക്രമണത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയതോടെ പറഞ്ഞുവിടുകയായിരുന്നു.
ഞായറാഴ്ച രാത്രി 7.11-നും 7.16നുമാണ് അതീവ സുരക്ഷാ മേഖലയായ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തുനിന്നും കല്ലേറുണ്ടായത്. എസി കോച്ചിനു തന്നെ നോക്കി അക്രമി കല്ലെറിഞ്ഞുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് കണ്ണൂര്‍ ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അതിശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് റെയില്‍വെ പോലീസ് റെയില്‍വെ സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുളളത്. ഇതിനിടെയാണ് അക്രമം നടന്നതെന്നത് സുരക്ഷാവീഴ്ചയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
രണ്ടുമാസം മുന്‍പാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ ആറാം നമ്പര്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടആലപ്പുഴ എക്സിക്യൂടിവ് എക്സ്പ്രസിന്റെ ബോഗികള്‍ ഇതര സംസ്ഥാനക്കാരന്‍ തീവെച്ചു നശിപ്പിച്ചത്. ഈസംഭവത്തിനു ശേഷം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും റെയില്‍വെ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: