ഗാന്ധിനഗര്‍: കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ അഹമ്മദാബാദ് നഗരത്തിലെ ഘട്ലോഡിയയില്‍ നിന്ന് തിരംഗ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മേരി മിട്ടി മേരാ ദേശ് പ്രചാരണ പരിപാടിയുടെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്.ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമായിരുന്നു യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകളെ സ്മരിക്കാനും രാജ്യത്തെ യുവാക്കളില്‍ ദേശീയതയുടെ വികാരം വളര്‍ത്താനുമാണ് മേരി മിട്ടി മേരാ ദേശ് കാമ്പയിന് ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.
സ്വദേശമായ മാന്‍സയില്‍ രണ്ട് നാലുവരിപ്പാതകള്‍ക്കും കേന്ദ്രമന്ത്രി തറക്കല്ലിടും. തന്റെ ലോക്സഭാ മണ്ഡലമായ ഗാന്ധിനഗറിലെ രണ്ട് ആശുപത്രികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തറക്കല്ലിടും. ഇതിനുപുറമെ, സംസ്ഥാന സര്‍ക്കാരിന്റെയും ഗാന്ധിനഗര്‍ നഗര വികസന അതോറിറ്റിയുടെ ഗുഡയിലെയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മന്ത്രി ഗാന്ധിനഗറില്‍ നിര്‍വഹിക്കും.
വൈകിട്ട് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നടക്കുന്ന അധ്യാപക സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ ആഭ്യന്തരമന്ത്രി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: