കോഴിക്കോട്: കൊയിലാണ്ടിയിലെ വയലിൽ നിന്ന് കത്തിക്കരിഞ്ഞ ശരീര ഭാഗങ്ങൾ പെയിൻ്റിങ് തൊഴിലാളി രാജീവൻ്റേത്. മൃതദേഹം ഭാര്യ തിരിച്ചറിഞ്ഞു. ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഊരള്ളൂർ നടുവണ്ണൂരിലെ വയലിനോട് ചേർന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്ന് പോലിസിനെ വിവരമറിയിക്കുകയായിരുന്നു.
കൊലപാതകമാണോയെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷമേ പറയാനാകൂവെന്ന് പോലീസ് അറിയിച്ചു. രണ്ടു കാലുകളാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് പോലീസും ഫോറൻസിക് വിഭാഗവും ചേർന്ന് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ ബാക്കി ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയത്. നടുവണ്ണൂർ റോഡിൽ വയലിന് സമീപത്തായി ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വയലിൽ പുല്ലു വളർന്നതിനാൽ ഇറങ്ങി പരിശോധിക്കാൻ ആകാത്ത അവസ്ഥയായിരുന്നു. മൃതദേഹം പുരുഷന്‍റേതാണെന്നാണ് പ്രാഥമിക നിഗമനം. കാലും അരയ്‌ക്കു മുകളിലേക്കുള്ള ഭാഗവും വേർപ്പെട്ട നിലയിലാണ്. മരണപ്പെട്ടയാളുടേതെന്ന് അനുമാനിക്കുന്ന ചെരിപ്പും വസ്ത്രങ്ങളു കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് കത്തിച്ചതിന്റെ അടയാളങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവം നടന്നതിന് അടുത്തായി ആളൊഴിഞ്ഞ വീടുണ്ട്. പോലീസ് നായ ഈ സ്ഥലത്തി കു റച്ചു നേരം മണം പിടിച്ച് നിന്നിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നും അഴുകിയ നിലയിലാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: