ചെന്നൈ: ഇന്ത്യ ലക്ഷ്യമിടുന്നത് 2036 ഒളിംപിക്സ് ആതിഥേയത്വത്തിനാണെന്ന് വ്യക്തമാക്കി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. 2026 കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതേയില്ലെന്ന് അദ്ദേഹം അറിയിച്ചു.
2026 കോമണ്‍വെല്‍ത്ത് ആതിഥേയത്വത്തില്‍ നിന്ന് ഓസ്ട്രേലിയന്‍ നഗരമായ വിക്ടോറിയ പിന്മാറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ മറുപടി. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം കോമണ്‍വെല്‍ത്ത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.
കോമണ്‍വെല്‍ത്ത് നടത്തിപ്പ് വലിയ സാമ്പത്തിക ചിലവ് വരുത്തിവയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് ഓസ്ട്രേലിയയിലെ വിക്ടോറിയ നഗര ഭരണകൂടം ഗെയിംസ് നടത്തി്പില് നിന്ന് പിന്മാറിയത്. ആഴ്ചകള്‍ക്ക് മുമ്പാണ് വിക്ടോറിയ ആതിഥേയത്വത്തില്‍ നിന്ന് പിന്മാറ്റം അറിയിച്ചത്. ഇതിന് പിന്നാലെ ദിവസങ്ങള്‍ക്ക് മുമ്പ് 2030 അതിഥേയരായി തെരഞ്ഞെടുക്കപ്പെട്ട കാനഡ നഗരവും ഇത്തരത്തില്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: