ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യ നേടി. ആവേശം ഉയര്‍ത്തിയ ത്രില്ലര്‍ പോരാട്ടത്തില്‍ ലീഡ് നില മാറിമറിഞ്ഞ് ഒടുവില്‍ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. മത്സരം അവസാനിക്കാന്‍ നാല് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ആകാശ് ദീപ് സിങ് ഇന്ത്യയുടെ വിജയഗോള്‍ നേടി. 4-3നായിരുന്നു ഇന്ത്യയുടെ ഫൈനല്‍ വിജയം.
കളിയുടെ ഒമ്പതാം മിനിറ്റില്‍ ജുഗ്രാജ് സിങ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടി. പിന്നെ മലേഷ്യ മൂന്ന് ഗോളടിച്ച് ഇന്ത്യയ്ക്ക് മുന്നിലെത്തി. രണ്ട് ക്വാര്‍ട്ടര്‍ പിന്നിട്ട് മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. മൂന്നാം ക്വാര്ട്ടറിനവസാനം ഇന്ത്യ തുടരെ രണ്ട് ഗോളുകളടിച്ച് ഒപ്പമെത്തി. ഗുര്‍ജന്ത് സിങ്ങും ഹര്മന് പ്രീത് സിങ്ങും ഗോളടിച്ചു. ഇതോടെ പാകിസ്ഥാനെ മറികടന്ന് ഏറ്റവും കൂടുതല്‍ തവണ ഏഷ്യന്‍ കിരീടം നേടുന്ന ടീമായി ഇന്ത്യമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: