കോട്ടയം: മാസപ്പടി വിവാദത്തില്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്ക്, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎംആര്‍എല്‍ കമ്പനിക്ക് എന്തൊക്കെ സേവനങ്ങളാണ് നല്കിയതെന്ന ചോദ്യത്തിന് സേവനങ്ങള്‍ എന്തൊക്കെയാണ് എന്ന് എനിക്കും നിങ്ങള്‍ക്കും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ചോദ്യം ആവര്‍ത്തിച്ചതോടെ സിപിഎം സെക്രട്ടറി ക്ഷുഭിതനായി. അത് രണ്ട് കമ്പനികള്‍ തമ്മിലുള്ള കരാറിന്റെ കാര്യമാണെന്നും ദുരൂഹതയൊന്നുമില്ലെന്നും എല്ലാം കൃത്യമാണെന്നുമുള്ള ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ഗോവിന്ദന്‍ നല്കിയത്.
മുഖ്യമന്ത്രിയോടും മകളോടും ശത്രുത തീര്‍ക്കാന്‍ ഏതോ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്ന് പറയുന്ന റിപ്പോര്‍ട്ട് വച്ചുള്ള കളിയാണ് നടക്കുന്നത്. രണ്ടു കമ്പനികള്‍ തമ്മില്‍ ഏര്‍പ്പെട്ട കരാറിന്റെ അടിസ്ഥാനത്തില്‍ ക്രയവിക്രയങ്ങള്‍ നടത്താന്‍ കമ്പനികള്‍ക്ക് അവകാശമുണ്ട്. ആദായ നികുതി ഉള്‍പ്പടെയുള്ള കൃത്യമായ വിവരങ്ങള്‍ നല്കിയിട്ടുണ്ട്. പിന്നെയും കാര്യങ്ങള്‍ പര്‍വതീകരിച്ചു മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കടന്നാക്രമണം നടത്തുക മാധ്യമങ്ങളുടെ സ്ഥിരം ഏര്‍പ്പാടാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: