തൃശൂര്‍: ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു. ശ്രീമൂലസ്ഥാനത്ത് നടന്ന ചടങ്ങ് കൊച്ചിന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ കാളിദാസന്, ചെമ്പുക്കാവ് വിജയ് കണ്ണന്, തിരുവമ്പാടി ലക്ഷ്മി, പൂത്തൃക്കോവില് സാവിത്രി എന്നീ ആനകളെ പൊന്നാടയണിയിച്ച് ആദരിച്ചു.
ചടങ്ങില്‍ ആന ചികിത്സാ വിദഗ്ധന്‍ ഡോ. ഗിരിദാസ്, കൊച്ചിന് ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ സ്വപ്ന, ദേവസ്വം മാനേജര്‍ കൃഷ്ണകുമാര്‍, സമിതി സെക്രട്ടറി ടി.ആര്. ഹരിഹരന്, പ്രസിഡന്റ് പങ്കജാക്ഷന്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്കുമാര്‍, മറ്റു സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ആദരിക്കല്‍ ചടങ്ങിന് ശേഷം ആനകള്‍ക്ക് പഴവര്‍ഗങ്ങളും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: