ബ്രിസബേന്‍: വനിതാ ലോകകപ്പില്‍ ഫ്രാന്‍സിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ആതിഥേയരായ ഓസ്ട്രേലിയ സെമി ഫൈനലില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ രഹിതമായ മത്സരത്തില്‍ പത്ത് പെനാള്‍ട്ടികള്‍ ഇരു ടീമും എടുക്കേണ്ടി വന്നു വിജയികളെ നിശ്ചയിക്കാന്‍. ഓസ്ട്രേലിയ ആദ്യമായാണ് ലോകകപ്പ് സെമി ഫൈനലില്‍ കടക്കുന്നത്.
ആക്രമിച്ച് കളിച്ച ഓസ്ട്രേലിയ കളിയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ പന്ത് വലയിലേക്ക് എത്തിക്കാനായില്ല.
ഓസ്ട്രേലിയക്കായി യുവതാരം മേരി ഫൗളര്‍ നല്ല പ്രകടനം നടത്തി. രണ്ടാം പകുതിയില്‍ ഓസ്ട്രേലിയ ക്യാപ്റ്റന്‍ സാം കെര്‍ കളിക്കാനിറങ്ങി.90 മിനുട്ടും ഗോള്‍ വീഴാതായതോടെ കളി അധിക സമയത്തേക്ക് നീങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: