കൊടകര: മേളകലാസംഗീത സമിതിയുടെ 13 ാമത് വാര്‍ഷികവും സുവര്‍ണമുദ്ര സമര്‍പ്പണവും 17 ന് പൂനിലാര്‍ക്കാവ് ക്ഷേത്രമൈതാനിയില്‍ നടക്കും. വൈകീട്ട് 3 ന് ശുകപുരം രാധാകൃഷ്ണന്റെ നിമിഷത്തായമ്പകയോടെ പരിപാടികള്‍ക്ക് തുടക്കമാകും. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
പി.എം. നാരായണമാരാര്‍ അധ്യക്ഷത വഹിക്കും. സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്ര തിമില കലാകാരന് കാവശ്ശേരി കുട്ടികൃഷ്ണന് പെരുവനം കുട്ടന്മാരാര് സമര്‍പ്പിക്കും. കിഴക്കൂട്ട് അനിയന്മാരാര് പ്രശസ്തിപത്ര സമര്‍പ്പണവും തായമ്പകാചാര്യന്‍ കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ അനുഗ്രഹപ്രഭാഷണവും നടത്തും. മുതിര്‍ന്ന വാദ്യകലാകാരന്മാരായ കാക്കയൂര്‍ അപ്പുക്കുട്ടന്മാരാര്, പല്ലാവൂര്‍ രാഘവപ്പിഷാരടി എന്നിവരെ സംവിധായകന് പ്രിയനന്ദനന് ആദരിക്കും.
സമിതിയുടെ സ്വാഗതഗാനത്തിന്റെ റിലീസിങ്ങ് നടന് ഹരി പി. നായര്‍ നിര്‍വഹിക്കും. ചികിത്സാ ധനസഹായം മുതിര്‍ന്ന കൊമ്പുകലാകാരന്‍ എരവത്ത് രാമന് നായര്‍ക്ക് പരയ്ക്കാട് തങ്കപ്പന് മാരാരും വിദ്യാഭ്യാസ അവാര്‍ഡുദാനം ചേരാനല്ലൂര്‍ ശങ്കരക്കുട്ടന്മാരാരും നിര്‍വഹിക്കും. ചടങ്ങില്‍ കൊടകര ഉണ്ണി രചിച്ച വാദ്യകലയെക്കുറിച്ചുള്ള കവിതാസമാഹാരമായ ‘താളകാകളി’ യുടെ പ്രകാശനം ആലങ്കോട് ലീലാകൃഷ്ണന് നിര്‍വഹിക്കും.
വൈകീട്ട് 6 ന് പൂനിലാര്‍ക്കാവ് ക്ഷേത്രസന്നിധിയില്‍ പഴുവില്‍ രഘുമാരാര്‍, വെളപ്പായ നന്ദനന്‍, കുമ്മത്ത് നന്ദനന്‍, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, മച്ചാട് പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗോപുരത്തിങ്കല്‍ പാണ്ടിമേളവും ഉണ്ടാകുമെന്ന് സമിതി പ്രസി. ഉണ്ണി പോറാത്ത്്, സെക്രട്ടറി കൊടകര ഉണ്ണി, ട്രഷറര്‍ അരുണ്‍ പാലാഴി, ജോ.സെക്രട്ടറി കണ്ണമ്പത്തൂര്‍ വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: