മക്ക : ഹറം പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കവെ ഇമാം കുഴഞ്ഞുവീണു. ശൈഖ് മാഹിര്‍ അല്‍ മുഐഖിലിയാണ് ആരോഗ്യ പ്രശ്നം മൂലം കുഴഞ്ഞ് വീണത്.ഇന്നലെയാണ് സംഭവം.
ജുമുഅ നമസ്‌കാരം പൂര്‍ത്തിയാക്കിയത് ഹറം പള്ളികളുടെ മതകാര്യ വിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ് ആണ്.
നമസ്‌കാരത്തിന്റെ ആദ്യത്തെ റകഅത്തില്‍ വിശുദ്ധ ഖുറാനില്‍ നിന്നുള്ള സൂറത്തുല്‍ ഫാത്തിഹ പാരായണം ചെയ്യുമ്പോള്‍ ഇമാം തളരുകയും നമസ്‌കാരം പൂര്‍ത്തിയാക്കാനാതെ വരികയുമായിരുന്നു. തുടര്‍ന്ന് തൊട്ടു പിന്നില്‍ ഉണ്ടായിരുന്ന ഹറം മതകാര്യ വിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ് പിന്നീട് നമസ്‌കാരം പൂര്‍ത്തിയാക്കുകയായിരുന്നു.
ശൈഖ് മുഐഖിലിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി. അദ്ദേഹം പൂര്‍ണ ആരോഗ്യവാന്‍ ആണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: