ആദ്യഭാഗമായ ഗദര്‍: ഏക് പ്രേം കഥ പുറത്തിറങ്ങി 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഗദര്‍ 2 എന്ന ചിത്രത്തിലൂടെ താരാ സിംഗ് ആയി സണ്ണി ഡിയോള്‍ തിരിച്ചെത്തിയിരിക്കുകയാണ്. അടുത്തിടെ അഭിമുഖത്തില്‍, പുതുതലമുറയിലെ അഭിനേതാക്കള്‍ക്കായി ഒരു ഉപദേശം നല്കാന് സണ്ണിയോട് ആവശ്യപ്പെട്ടപ്പോള്‍ നൃത്തവും ബോഡി ബില്‍ഡിംഗും മാത്രമല്ല, അഭിനയം തുടങ്ങണമെന്നാണ് 65 കാരനായ താരം മറുപടി നല്‍കിയത്.
ചെറുപ്പക്കാര്‍ക്കുള്ള ഉപദേശം പങ്കുവെച്ചുകൊണ്ട് സണ്ണി പറഞ്ഞു, ”ബോഡിബില്‍ഡിംഗും നൃത്തവും നിര്‍ത്തൂ. അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങള്‍ക്ക് കഴിവുണ്ട്, അത് മുന്നോട്ട് കൊണ്ടുപോകുക, കാരണം അതാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഞങ്ങള്‍ ബോഡി ബില്‍ഡര്‍മാരല്ല. നിങ്ങള്‍ ആരോഗ്യമുള്ളവരും ശാരീകക്ഷമതയുളളവരുമായിരിക്കണം. തീര്‍ച്ചയായും സംഗീതം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. നിങ്ങള്‍ എല്ലാവരും എന്റെ മുന്‍കാല സിനിമകള്‍ കണ്ടിട്ടുണ്ടെന്ന് അറിയാം. കൂടാതെ നിരവധി മുന്‍കാല അഭിനേതാക്കളുടെ ചിത്രങ്ങളും കണ്ടിട്ടുണ്ടാകും. മികവുളള കുറച്ച് പുതിയവരും ഉണ്ട്. നിങ്ങള്‍ അവരെ മാതൃകയാക്കണം.
ഗദര്‍ 2 ല്‍ സണ്ണി ഡിയോളിന്റെ വേഷമായ താരാ സിംഗിന്റെ ഭാര്യ സക്കീനയായി അമീഷ പട്ടേലും അവരുടെ മകനായ ചരണ്‍ജീത് ആയി ഉത്കര്‍ഷ് ശര്‍മ്മയും മടങ്ങിയെത്തുന്നു.
”ചലച്ചിത്രനിര്‍മ്മാണം മാറിയിട്ടില്ല, അത് വികസിച്ചു. സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുന്നു, ഇപ്പോള്‍ അത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ സംസ്കാരവും മൂല്യങ്ങളും ചരിത്രവും എല്ലായ്പ്പോഴും സമാനമായിരിക്കും.ഇന്നത്തെ തലമുറയ്ക്ക് അവര്‍ ആരാണെന്നും അവര്‍ എവിടെ നിന്നാണ് വന്നത്, അവര്‍ക്കറിയാത്ത കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. -ഈ വര്‍ഷങ്ങളില്‍ സിനിമാ നിര്‍മ്മാണം എങ്ങനെ വികസിച്ചു എന്നതിനെക്കുറിച്ച് സണ്ണി ഡിയോള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: