ഒരു കാലത്ത് ദേവതകളുടെ നിവാസവും ദേവാത്മാ (ഉത്തരാഖണ്ഡ്) എന്നറിയപ്പെടുന്ന പ്രദേശത്തു തന്നെയായിരുന്നു. അവരുടെ കഥാ വിവരണങ്ങള്‍ ശ്രദ്ധിച്ച് അതിന്റെ ബുദ്ധിയുക്തമായ നിഗമനത്തില്‍ എത്തിച്ചേരാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് ദേവതകളുടെ ലോകമായ സ്വര്‍ഗ്ഗം ഏതെങ്കിലും അന്യഗ്രഹത്തിലാകും എന്നകാര്യം ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല. കാരണം എന്തെന്നാല്‍ സൗരമണ്ഡലത്തിലെ ഉപഗ്രഹങ്ങളുടെ പൂര്‍ണ്ണമായ അന്വേഷണം ഏകദേശം പൂര്‍ണ്ണമായിരിക്കുകയാണ്. അവിടെ പദാര്‍ത്ഥങ്ങള്‍ മാത്രമെ ഉള്ളതായി കണ്ടിട്ടുള്ളു. ജീവനുള്ള പ്രാണികളുടെ അസ്തിത്വം ഇല്ലെന്ന് മനസ്സിലായി. ഇതുപോലെ തന്നെ സൗരമണ്ഡലത്തിന് പുറത്തുള്ള സ്ഥലങ്ങളെ റേഡിയോ തരംഗങ്ങളും പ്രകാശവികിരണങ്ങളും മുഖേനയും നിരീക്ഷിച്ചിട്ടും ബുദ്ധിയുള്ള ജീവികളുടെ അസ്തിത്വം ഉള്ള സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍ മനുഷ്യരൂപത്തിലുള്ള പ്രാണികള്‍ നിവസിച്ചിരുന്നതോ നിവസിക്കുന്നതോ ആയ സ്വര്‍ഗ്ഗം എവിടെയാകാനാണ് സാദ്ധ്യത?
ദേവസങ്കല്പം വെച്ച് നോക്കുമ്പോള്‍ അവരുടെ സ്വഭാവം ജീവിത പാരമ്പര്യം സാധനങ്ങള്‍ സൗന്ദര്യബോധം സരസത എന്നിവ മനുഷ്യരുമായി സാമ്യമുള്ളതാണ്. അവര്‍ക്ക് മനുഷ്യരുമായി ബന്ധം ഉണ്ടായിട്ടുണ്ട്. ഭൂമിയുടെ സൃഷ്ടിയുടെ ആരംഭത്തില്‍ ദേവന്മാരാണ് ഇവിടെ പ്രത്യക്ഷപ്പെട്ടിരുന്നത് എന്നും അവരുടെ വംശജരായി മനുഷ്യര്‍ പ്രകടരായി എന്നും പറയപ്പെടുന്നുണ്ട്. ആദ്യകാലഘട്ടത്തിലെ ജ്ഞാനവും സാധനങ്ങളുടെ വ്യവസ്ഥയും അവരാണ് ആവിഷ്കരിച്ചത്. ഉദ്ദിഷ്ടം പൂര്‍ണ്ണമായതിനുശേഷം അവര്‍ അപ്രത്യക്ഷരാകുകയും നിര്ദ്ദിഷ്ടകാര്യങ്ങളില് ഏര്‍പ്പെടുകയും ചെയ്തു.
സ്വര്‍ഗത്തെപ്പറ്റിയുള്ള വിശ്വാസത്തെപ്പറ്റി പറയുമ്പോള്‍ അത് ഭൂമിയുമായിട്ടാണ് പൊരുത്തപ്പെടുന്നത്. മനുഷ്യര്‍ ആ സ്ഥലത്ത് പോകുകയും വരികയും ചെയ്തിരുന്നു. ദേവന്മാരും കാലാകാലങ്ങളില്‍ ഭൂമിയില്‍ വരികയും മനുഷ്യരുടെ ചേതനയിലിരുന്നു അവര്‍ക്ക് കാലാനുസൃതമായി ആവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. ജ്ഞാനത്തിന്റെയും വിജ്ഞാനത്തിന്റെയും ആവിര്‍ഭാവം ചില മഹാമാനവന്മാരുടെ അന്തഃകരണങ്ങളില്‍ അനായാസമായി ഉണ്ടാകുമായിരുന്നു. ഇതിനുശേഷം അവര്‍ക്ക് നിശ്ചിതമായ ഒരു ലക്ഷ്യത്തിലെക്ക് എത്തിച്ചേരുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും കിട്ടികൊണ്ടിരുന്നു.
ദശരഥനും അര്‍ജുനനും ദേവലോകത്തുപോയി അവിടെയുള്ളവരെ സഹായിച്ചിരുന്നതായും അസുരന്മാരെ പരാജയപ്പെടുത്തിയതായും ഉള്ള കഥകള്‍ പ്രസിദ്ധമാണ്. നാരദന് മിക്കപ്പോഴും വിഷ്ണുലോകത്തുപോയി ഭഗവാനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. നഹുഷന്, യയാതി എന്നിവര്‍ സശരീരരായി സ്വര്‍ഗ്ഗത്തിലേക്ക് പോകുവാന്‍ ശ്രമിച്ചിരുന്നു. യുധിഷ്ഠിരനെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുവാനായി ദേവവാഹനം വന്നിരുന്നു. ഇതുപോലെ തന്നെ ദേവതകളും മനുഷ്യരുടെ അനേകം കാര്യങ്ങളില്‍ അവരെ സഹായിച്ചിട്ടുണ്ട്. കുന്തിയുടെ പുത്രന്മാര് ദേവപുത്രന്മാരായിരുന്നു. ശകുന്തളയുടെ മാതാവും ദേവലോകത്ത് നിന്ന് ഭൂമിയില്‍ വന്ന് വിശ്വാമിത്രനുമായി സഹവസിച്ചു. അവള്‍ക്ക് ജന്മം നല്‍കിയിട്ട് മടങ്ങിപോയി. പാണ്ഡവന്മാര് അവസാനകാലത്ത് സശരീരരായി സ്വര്‍ഗ്ഗാരോഹണത്തിന് പുറപ്പെട്ടിരുന്നു.
ഈ കഥാഖ്യാനങ്ങള്‍ കെട്ടുകഥകളാണെന്ന് കരുതി തൃപ്തിപ്പെടാതെ ഭൂമിയില്‍ സ്വര്‍ഗ്ഗം ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ ഹിമാലയത്തിലെ ദേവാത്മാ എന്ന ഭാഗം അതിപുരാതന കാലത്ത് സ്വര്‍ഗ്ഗമായിരുന്നു എന്ന നിഗമനത്തില്‍ എത്തേണ്ടതായി വരുന്നു. ദേവന്മാര് സുമേരു പര്‍വ്വതത്തില്‍ വസിച്ചിരുന്നു, അവരുടെ ഉദ്യാനത്തിന്റെ പേര് നന്ദന വനം എന്നായിരുന്നു. ഇവ രണ്ടും ഇതേപേരില്‍ മേല്‍ പറഞ്ഞ സ്ഥലത്ത് ഇപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്. സുമേരുവിനെ സ്വര്‍ഗ്ഗ പര്‍വ്വതം എന്നു പറഞ്ഞിട്ടുണ്ട്. ആ പര്‍വ്വതത്തിന്റെ കൊടുമുടിയില്‍ അധികസമയവും സൂര്യന്റെ സ്വര്‍ണരശ്മികള്‍ പതിക്കുന്നു. അതുകൊണ്ട് മഞ്ഞ് സ്വര്‍ണ്ണമയമായി കാണപ്പെടുന്നു. സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയതായി തോന്നുന്നു. ഇപ്പോള്‍ ഭൂഭാഗം താഴ്ന്നഭാഗത്തേക്ക് മാറിയിരിക്കുന്നു. പര്‍വ്വതങ്ങള്‍ക്ക് ഉയരം കൂടുകയും ചെയ്തു. ശൈത്യത്തിന്റെ ആധിക്യം വര്‍ദ്ധിച്ചു. ഈ കാരണത്താല്‍ ദേവതകള്‍ ആ സ്ഥലം തങ്ങള്‍ക്ക് ഉപയോഗപ്രദമല്ലെന്നു മനസ്സിലാക്കുകയും കാരണശരീരധാരികളായി അന്തരീക്ഷത്തില്‍ താമസം തുടങ്ങിയതുമാവാം. അവരുടെ സ്ഥലം സിദ്ധപുരുഷന്മാര്ക്കായി കൈമാറ്റം ചെയ്തിരിക്കാം.
എന്തുതന്നെയായാലും ഇവിടെ സിദ്ധപുരുഷന്മാരെ കുറിച്ചാണ് ചര്‍ച്ച. അവര്‍ക്ക് ഈ സ്ഥലം എല്ലാം കൊണ്ടും ഉപയുക്തവും ആണ്. മുന്‍കാലങ്ങളില്‍ ദേവതമാരുടെ നിവാസസ്ഥാനമായിരുന്നതുകൊണ്ട് അതിന്റെ യോഗ്യതയും സുസംസ്കാരിതയും വളരെ കൂടുതലാണ്. കൂടാതെ ഭൂമിയിലെ പരിതഃസ്ഥിതികളെ വളരെ ദൂരം വരെ നോക്കുവാനും മനസ്സിലാക്കുവാനും സൗകര്യം ഉണ്ട്. ഭൂമിയുടെ താഴ്ന്ന സ്ഥലങ്ങളില്‍ കാറ്റില്‍ പറക്കുന്ന ചവറുകള്‍ വീണടിയുന്നു. ഇതുപോലെ തന്നെ സമുദ്രനിരപ്പില്‍ നിന്ന് ഉയരം കുറവുള്ള സ്ഥലങ്ങളില്‍ ആരോഗ്യത്തിന്റെയും സമ്പന്നതയുടെയും സാധനങ്ങള്‍ കുറയുന്നു. സൗന്ദര്യവും സത്ഭാവനയും താരതമ്യേന കുറവാകുന്നു. ഉയരം കൂടും തോറും ഭൂമിയുടെ ഫലപുഷ്ടിയും പ്രാണികളുടെ പ്രതിഭയും കൂടുന്നതായി കാണപ്പെടുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഹിമാലയത്തിലെ ഉയര്‍ന്ന സ്ഥലങ്ങളില്‍ പ്രകൃതിസൗന്ദര്യത്തിന്റെ ബാഹുല്യം കൂടാതെ ആരോഗ്യ സംരക്ഷണത്തിനുള്ള തത്വങ്ങളും കുറവല്ല. സാധനസമ്പന്നരായ ആളുകള്‍ ചൂടുകാലത്ത് പര്‍വ്വതപ്രദേശങ്ങളില്‍ താമസസൗകര്യം ഏര്‍പ്പെടുത്തുന്നു. അവിടെ അധികം കാലം താമസിക്കാന്‍ പറ്റാത്തവര്‍ വിനോദസഞ്ചാരത്തിന് പോകുന്നു. എത്രയോ സാനറ്റോറിയങ്ങള് പര്‍വ്വതപ്രദേശത്ത് നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അവിടെ ക്ഷയം പോലെയുള്ള അസാദ്ധ്യരോഗം പിടിപ്പെട്ടവര്‍ രോഗമുക്തിനേടി സുഖം പ്രാപിക്കുന്നുണ്ട്. സമ്പന്നരായ ആളുകളുടെ വിദ്യാലയങ്ങളും ഡെറാഡൂണ്‍, മസൂറി, നൈനിറ്റാല്‍, അന്മോറ മുതലായ സ്ഥലങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇതുകാരണം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാപ്രാപ്തി കൂടാതെ പ്രകൃതി സാന്നിദ്ധ്യവും നല്ല കാലാവസ്ഥയും കാരണം ശാരീരികവും മാനസികവും ആയ ആരോഗ്യവൃദ്ധിയും ലഭിക്കുന്നു. പര്‍വ്വതപ്രദേശത്ത് നിര്‍ധനത ഉണ്ടെങ്കിലും അവിടെയുള്ള ആളുകളില്‍ സഹനശീലതയും സജ്ജനതയും മറ്റു സ്ഥലങ്ങളിലേക്കാള്‍ കുറവല്ല, കൂടുതലായിട്ടാണ് കാണുന്നത്.
തീര്‍ത്ഥയാത്രയുടെ ധര്മ്മഭാവനയാല് പ്രേരിതരായി ഇപ്പോള്‍ ധര്‍മ്മപ്രേമികളായ ആളുകള്‍ മറ്റു തിരക്കുള്ള നഗരങ്ങളിലെ ദേവദര്‍ശനത്തിനു പകരം ഉത്തരാഖണ്ഡത്തിലേക്കു പോകുന്നു. നൂറുവര്‍ഷം മുമ്പ് ഏറിയാല്‍ 5000 യാത്രക്കാര്‍ ആ സ്ഥലത്തേക്ക് പോകുമായിരുന്നു. പക്ഷെ ഇപ്പോള്‍ ഇവരുടെ സംഖ്യ 20 ലക്ഷത്തില്‍ അധികമായിട്ടുണ്ട്. മാനസികമായ ശാന്തിയുടെ കാഴ്ചപാടിലും സാധാരണജനങ്ങള്‍ക്ക് ദേവാത്മാ ഹിമാലയഭാഗം എത്ര ഉത്സാഹ വര്‍ദ്ധകവും ആനന്ദകരവും ആണെന്ന വസ്തുത ഈ യാത്രക്കാരുടെ വര്‍ദ്ധനവ് വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: