തിരുവനന്തപുരം: കരിമണല്‍ കമ്പനിയില്‍ നിന്ന് വീണ വിജയന് മാസപ്പടി കൈപ്പറ്റിയതില്‍ മുഖ്യമന്ത്രിയയും മന്ത്രി മുഹമ്മദ് റിയാസിനേയും പരിസഹിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്. മരുമകന് മന്ത്രി ലോകത്തെ എല്ലാ വിഷയങ്ങളെ കുറിച്ചും അഭിപ്രായം പറയുന്നയാളാണ്. പക്ഷേ മൂന്ന് ദിവസമായി സ്വന്തം ഭാര്യയ്ക്ക് കിട്ടിയ പണം, തിരഞ്ഞെടുപ്പ് സമയത്ത് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്നുള്ള കാര്യം ഇതുവരെ വിശദീകരിച്ചിട്ടില്ല. റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസമായി. മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല. ക്യാപ്റ്റന്‍, ഇരട്ട ചങ്കന് എന്നൊക്കെ വിളിച്ചിരിക്കുന്നയാളിന് ഇക്കാര്യത്തില്‍ മിണ്ടാട്ടിമില്ലെന്നും മുരളീധരന്.
മാസപ്പടി വിവാദത്തില്‍ 96 കോടിയാണ് മുഖ്യമന്ത്രിയടക്കം വാങ്ങിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് ആരോപിച്ചിരുന്നു. വിജിലന്‍സും ലോകായുക്തയും നോക്കുകുത്തികളാണെന്നും സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം നടത്തും. മുഖ്യമന്ത്രിയും മകളും എന്തിനാണ് പണം വാങ്ങിയതെന്നും എന്തിനാണ് പ്രതിപക്ഷ നേതാക്കള്‍ക്ക് കൊടുത്തതെന്നും ഇഡി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: