Categories: India

റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍; മരുന്നുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക ലക്ഷ്യം

ആദ്യ ഘട്ടമായി 50 റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രി ഭാരതീയ ജനൗഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കും

Published by

ന്യൂദല്‍ഹി : രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രി ഭാരതീയ ജനൗഷധി കേന്ദ്രങ്ങള്‍ (പിഎംബിജെകെ) സ്ഥാപിക്കാന്‍ റെയില്‍വേ മന്ത്രാലയം  തയാറെടുക്കുന്നു. ഗുണമേന്മയുള്ള മരുന്നുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

ആദ്യ ഘട്ടമായി  50 റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രി ഭാരതീയ ജനൗഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രി ഭാരതീയ ജനൗഷധി കേന്ദ്രങ്ങളെ യാത്രക്കാരുടെ അഭിലഷണീയ സൗകര്യം  ആയി കണക്കാക്കും. അതനുസരിച്ച്, വാണിജ്യ ലൈസന്‍സുള്ളവര്‍ക്ക്  റെയില്‍വേ സ്റ്റേഷനുകളില്‍ തിരക്കുളള സ്ഥലങ്ങളില്‍ സൗകര്യങ്ങളുളള കടകള്‍ നല്‍കും.

റെയില്‍വേ ഡിവിഷനുകള്‍  നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ പ്രധാന്‍മന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍  പ്രവര്‍ത്തിപ്പിക്കും. ഇന്ത്യന്‍ റെയില്‍വേ പോര്‍ട്ടല്‍  വഴി  റെയില്‍വേ ഡിവിഷനുകള്‍  ഇ-ലേലത്തിലൂടെയാണ് സ്റ്റാളുകള്‍ നല്‍കുന്നത്.

അഹമ്മദാബാദിലെ നാഷണല്‍  ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡിസൈന്‍ ആണ്  കടകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. ലേലത്തില്‍ കടകള്‍ ലഭിക്കുന്നവര്‍ ആവശ്യമായ അനുമതികളും ലൈസന്‍സുകളും വാങ്ങേണ്ടതും മരുന്നുകള്‍ സൂക്ഷിക്കുന്നതിനുള്ള എല്ലാ നിയമപരമായ നടപടിക്രമങ്ങളും പാലിക്കേണ്ടതുമാംണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക