ഫ്ളോറിഡ: ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ഇനി ശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍ മാത്രം. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ട്വന്റി20 പരമ്പര കനത്ത വെല്ലുവിളിയായി.
ആദ്യ രണ്ട് മത്സരങ്ങളിലും തുടര്‍ തോല്‍വി. വെസ്റ്റിന്‍ഡീസ് യഥാക്രമം നാലും രണ്ടും വിക്കറ്റുകള്‍ക്ക് രണ്ട് മത്സരങ്ങളും വിജയിച്ചു. ഇതോടെ ഇന്ത്യ പ്രതിസന്ധിയിലായി.
മൂന്നാം മത്സരം മുതല്‍ ഇന്ത്യയ്ക്ക് മുന്നില്‍ കടുത്ത പരീക്ഷണം ഉയര്‍ന്നു. ഏഴ് വിക്കറ്റിന്റെ ജയവുമായി ഇന്ത്യ ഉണര്‍ന്നു. അതിന്റെ ആശ്വാസം ഇന്ത്യയ്ക്ക് തൃപ്തിപ്പെടില്ലെന്നുറപ്പ്. കാരണം ഇന്നത്തെയും അഞ്ചാമത്തെയും മത്സരം ഫൈനലിന് സമാനമാണ്. ഫ്ളോറിഡയിലാണ് ഇന്നത്തെ നാലാം മത്സരം. അടുത്ത മത്സരവും ഇവിടെ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: