എം.എസ്. ജയചന്ദ്രന്
ശാസ്താംകോട്ട: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററും ആയിരുന്ന ശൂരനാട്ടെ സിപിഎം നേതാവിന്റെ ഭാര്യയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കോളജില്‍ അദ്ധ്യാപികയായി നിയമിച്ചത് ചട്ടങ്ങള്‍ മറികടന്നെന്ന് പരാതി.
യോഗ്യതകള്‍ വിലയിരുത്തി നല്കുന്ന കട്ട് ഓഫ് മാര്‍ക്ക് 64 ലഭിച്ചെങ്കില്‍ മാത്രമേ ഉദ്യോഗാര്‍ഥികള്‍ക്ക് ഷോര്‍ട് ലിസ്റ്റില്‍ ഇടം നേടാന്‍ കഴിയുമായിരുന്നുള്ളൂ. സിപിഎം നേതാവിന്റെ ഭാര്യക്ക് 64 മാര്‍ക്ക് ലഭിക്കാനുള്ള യോഗ്യതകള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഇവര്‍ക്ക് രാഷ്ട്രീയ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 64 മാര്‍ക്ക് നല്കി ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. കുറഞ്ഞത് ആറു മാസമെങ്കിലും ഒരു കോളജില്‍ പഠിപ്പിച്ചെങ്കില്‍ മാത്രമേ അദ്ധ്യാപക പരിചയമായി അതിനെ കണക്കാക്കുകയുള്ളൂ. യുജിസിയുടെ നെറ്റ് യോഗ്യത നേടുന്നതിന് മുന്‍പ് പന്തളത്തെ ഒരു കോളജില്‍ ആറു മാസത്തില്‍ കുറഞ്ഞ കാലം പഠിപ്പിച്ചതിനെയും ദേവസ്വം ബോര്‍ഡ് അദ്ധ്യാപക പരിചയമായി കണക്കാക്കി.
ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷം നടത്തിയ അഭിമുഖത്തിലും മാര്‍ക്ക് വാരിക്കോരി കൊടുത്തു. 30 മാര്‍ക്കുള്ള അഭിമുഖത്തില്‍ 29.75 മാര്‍ക്കാണ് ഇവര്‍ക്ക് നല്‍കിയത്. ഇങ്ങനെയാണ് നിയമനം ഉറപ്പാക്കിത്. അപേക്ഷ സമര്‍പ്പിച്ചത് മുതല്‍ നിയമന ഉത്തരവ് നല്‍കുന്നത് വരെ സിപി
എം നേതൃത്വം തുടര്‍ച്ചയായി ഇടപെട്ടെന്നാണ് അഭിമുഖത്തില്‍ ലഭിച്ച ഉയര്‍ന്ന മാര്‍ക്ക് ഉള്‍പ്പെടെ സൂചിപ്പിക്കുന്നത്. നിയമ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ നടത്തിയ നിയമനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മറ്റു ഉദ്യോഗാര്‍ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: