വാരാണസി: ജ്ഞാന്‍വാപിയിലെ തര്‍ക്കമന്ദിരത്തില്‍ എഎസ്ഐ നടത്തുന്ന സര്‍വേയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളുമായും സോഷ്യല്‍ മീഡിയകളുമായും പങ്കിടരുതെന്ന് വാരാണസി ജില്ലാ കോടതി ഉത്തരവ്.
സര്‍വേയുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപേക്ഷയിലാണ് ജില്ലാ ജഡ്ജി അജയ് കൃഷ്ണ വിശ്വേശയുടെ ഉത്തരവ്. ആര്‍ക്കിയോളജി വകുപ്പും വാദിഭാഗവും പ്രതിഭാഗവും നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റായി വാര്‍ത്തകള്‍ പ്രചരിച്ചാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കും. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന സര്‍വേ നടപടികള്‍ അതീവ ഗൗരവമുള്ളതാണ്. സര്‍വേ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, ഉത്തരവില്‍ പറയുന്നു. ജൂലൈ 21ന് കോടതി ഉത്തരവിലാണ് ജ്ഞാന്‍വാപിയില്‍ എഎസ്ഐ സര്‍വേ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: