റാന്നി: പെരുനാട് പഞ്ചായത്തില്‍ ബഡ്സ്ദിന വാരാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന് നിര്‍വഹിച്ചു.
ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തിവരുന്ന ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക, ബഡ്സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ഉള്‍ച്ചേര്‍ക്കുക, രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഡ്സ് ദിനാഘോഷം സംഘടിപ്പിക്കുന്നത്.
മാടമണ്‍ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ തൈ നടില്‍ കര്‍മവും കുട്ടികള്‍ക്കുള്ള തൈ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍, വാര്‍ഡ് അംഗങ്ങള്‍ , സിഡിഎസ് ഉദ്യോഗസ്ഥര്‍ ,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: