ഡോ.കെ.മുരളീധരന്‍ നായര്‍
വാസ്തുശാസ്ത്രപരമായി വീടിന്റെ മുറ്റത്ത് കുഴികള്‍ പാടില്ല, വീടിനകത്ത് മൂലകളില്‍ കക്കൂസ് നിര്‍മ്മിക്കുവാന്‍ പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്?
വീടിനാവശ്യമായ ഊര്‍ജ്ജപ്രവാഹം വരുമ്പോള്‍ അത്, കുഴികള്‍ ഉണ്ടെങ്കില്‍ അതുവഴി എര്‍ത്ത് ആകാന്‍ സാദ്ധ്യതയുണ്ട്. വീടിന്റെ മൂലകളില്‍ കക്കൂസ് പണിഞ്ഞിരുന്നാല്‍ വീടിന് ചുറ്റും സഞ്ചരിച്ച് വരുന്ന ഊര്‍ജ്ജപ്രവാഹവും എര്‍ത്ത് ആകാനുള്ള സാദ്ധ്യതയുണ്ട്. വീടിനു ള്ളില്‍ ബാത്ത്‌റൂമുകള്‍ പണിയുമ്പോള്‍ ക്ലോസറ്റ് ഒന്നുകില്‍ തെക്ക് വടക്കായിട്ടോ വടക്ക് തെക്കായിട്ടോ വരത്തക്കരീതിയില്‍ സ്ഥാപിക്കണം. ഷവര്‍, ടാപ്പുകള്‍ എന്നിവ വടക്ക് ഭാഗവും പടിഞ്ഞാറ് ഭാഗവും ആയിരിക്കണം. ഹീറ്ററുകള്‍ സ്ഥാപിക്കുന്നത് ബാത്ത്‌റൂമിന്റെ തെക്ക് കിഴക്കേ മൂലയിലായിരിക്കണം. ബാത്ത്‌റൂമിനകത്തെ വെള്ളം ഡ്രെയിന്‍ ചെയ്ത് പോകുന്നത് വടക്കോട്ടോ കിഴക്കോട്ടോ ആകുന്നതാണ് ഉത്തമം. തെക്കു ഭാഗത്തേക്ക് മലിനജലം ഒരു കാരണവശാലും ഒഴുക്കി വിടരുത്. വീടിനകത്തുള്ള ബാത്ത്‌റൂമുകള്‍ വാസ്തുശാസ്ത്രപരമായി നര്‍മിക്കുന്നതാണ് നല്ലത്.
വീടു വയ്‌ക്കാനുള്ള പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
വീടുവയ്‌ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി ഒരു നല്ല ആര്‍ക്കിടെക്റ്റിനെക്കൊണ്ട്, അളന്ന് എന്തെല്ലാം സൗകര്യങ്ങള്‍ വീടിനുള്ളില്‍ വേണം എന്ന് പറഞ്ഞുകൊടുത്ത് റഫ് ആയിട്ട് പ്ലാന്‍ വരപ്പിക്കേണ്ടതാണ്. പ്രസ്തുത പ്ലാന്‍ കുടുംബക്കാര്‍ മൊത്തം നോക്കി ചര്‍ച്ച ചെയ്ത ശേഷം വാസ്തു വിദഗ്ധനെ കാണിച്ച് ആ പ്ലാനില്‍ അവശ്യം വേണ്ട മാറ്റങ്ങള്‍ അടയാളപ്പെടുത്തി വാങ്ങേണ്ടതാണ്. പ്രധാനബെഡ്‌റൂമുകള്‍ എല്ലാം തന്നെ തെക്ക് ഭാഗത്തും വടക്കു പടിഞ്ഞാറു ഭാഗത്തും വരേണ്ടതാണ്. പൂജാമുറി വടക്കു കിഴക്കു ഭാഗത്തും കാര്‍പോര്‍ച്ച് തെക്കു കിഴക്കു ഭാഗത്തും വരുന്നതാണ് ഉത്തമം.
പുതിയ വീടിനകത്ത് നിറങ്ങള്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
ഏതൊരു വീടിനും അകത്ത് ഇളം നിറങ്ങള്‍ കൊടുക്കുന്നതാണ് ഉത്തമം. നിറങ്ങള്‍ മനുഷ്യമനസ്സിനെ പ്രകമ്പനം കൊള്ളിക്കും. അത് തെരഞ്ഞെടുത്തു വേണം ഓരോ മുറിയിലും ഉപയോഗിക്കേണ്ടത്. പ്രധാന ബെഡ്‌റൂമില്‍ ഇളം നീല ഷെയ്ഡുള്ള കളര്‍ ഉപയോഗിക്കുന്നത് സുഖനിദ്രയ്‌ക്കും മനസ്സിന്റെ കുളിര്‍മയ്‌ക്കും നല്ലതാണ്. കുട്ടികളുടെ മുറികളില്‍ ഇളം പച്ച ഷെയ്ഡ് വരത്തക്ക നിറം കൊടുക്കുന്നതാണ് നല്ലത്. ഇത് അവരുടെ പഠനത്തിനും ഉന്മേഷത്തിനും നല്ലതാണ്.
സിറ്റ് ഔട്ട്, മെയിന്‍ഹാള്‍ എന്നിവിടങ്ങളില്‍ വെള്ള കലര്‍ന്ന ഇളം ഷെയ്ഡുകള്‍ കൊടുക്കുന്നതാണ് ഉത്തമം. കടും നിറങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലിന്‍ഡില്‍ ലെവലിന് മുകള്‍ ഭാഗം ചുറ്റി വരത്തക്ക രീതിയില്‍ കടുംനിറം കൊടുക്കുന്നതില്‍ തെറ്റില്ല. വീടിന്റെ പുറം ചുമരില്‍ സൂര്യപ്രകാശം പ്രതിഫലിപ്പിക്കാത്ത നിറം തെരഞ്ഞെടുക്കുന്നതാണ് അടിക്കുന്നതാണ് ഗുണകരമായിട്ടുള്ളത്.
വീടിനുള്ളില്‍ സാധനങ്ങള്‍ ക്രമീകരിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?
ഒരു വീടിനുള്ളില്‍ അലമാരകള്‍ എല്ലാം തന്നെ ഒന്നുകില്‍ വടക്കോട്ടോ, അല്ലെങ്കില്‍ കിഴക്കോട്ടോ നോക്കി ഇരിക്കണം. ദമ്പതിമാര്‍ കിടക്കേണ്ട കട്ടില്‍ തല തെക്കുഭാഗത്തു വരത്തക്ക രീതിയില്‍ ക്രമീകരിക്കണം. കിടക്കുന്നതിന്റെ മുന്‍വശത്തോ പിറകുവശത്തോ കണ്ണാടി സ്ഥാപിക്കാന്‍ പാടില്ല. വാതിലിനു നേരെ തലവച്ചു കിടക്കുന്ന രീതിയില്‍ കട്ടില്‍ ക്രമീകരിക്കരുത്. ഹാളില്‍ ഫര്‍ണിച്ചര്‍ ക്രമീകരിക്കുമ്പോള്‍ പൂമുഖ വാതിലിനു നേരേ ഇടരുത്. കൂടാതെ വീടിന്റെ മധ്യഭാഗം (ബ്രഹ്മസ്ഥാനം) അടയത്തക്ക രീതിയില്‍ ഫര്‍ണിച്ചര്‍ ഒന്നും തന്നെ ഇടാന്‍ പാടില്ല. വെയിറ്റുള്ള ഫര്‍ണിച്ചര്‍, അലമാരകള്‍ ഇവ ഹാളിന്റെ തെക്കുകിഴക്കു ഭാഗത്തു വരുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: