കൊച്ചി: പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ അന്വേഷക സംഘത്തിന് മുന്നില്‍ ഐജി ജി. ലക്ഷ്മണ് ഇന്നും ഹാജരാകില്ല. ചികിത്സാകാരണം ചൂണ്ടിക്കാട്ടിയാണ് ഹാജരാകില്ലെന്ന് ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്. നേരത്തെയും നോട്ടീസ് നല്കിയപ്പോള് സമാന നിലപാടാണ് ഐജിയെടുത്തത്. ഇത് ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട്് നല്‍കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. കേസില്‍ നിര്‍ണായക വിവരങ്ങളും തെളിവുകളും ഇതിനകം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പൂ
ര്‍ണമായ ചിത്രം വ്യക്തമാകണമെങ്കില്‍ മൂന്നാം പ്രതിയായ ഐജിയെ ചോദ്യം ചെയ്യണം. ഈ സാഹചര്യത്തില്‍, അന്വേഷണവുമായി ഇദ്ദേഹം സഹകരിക്കാത്തതും ചോദ്യം ചേയ്യേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാകും അന്വേഷക സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കോടതി നിര്‍ദേശ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: