തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്, സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ വീണ വിജയന് പിന്തുണയുമായി സിപിഎം.
കമലാ ഇന്റര്‍നാഷണല്‍ മുതൽ കൈതോലപ്പായ വരെയുള്ള നുണകൾ പോലെ മാസപ്പടിയും കാലത്തിന്റെ ചവറ്റുകൊട്ടയില്‍ സ്ഥാനംപിടിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പിണറായി വിജയനെതിരെ മുന്‍കാലങ്ങളില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളായിരുന്നു ഭാര്യയുടെ പേരില്‍ സ്ഥാപിച്ച കമല ഇന്റര്‍നാഷണലും കൈതോലപ്പായയില്‍ പണം കെട്ടിക്കൊണ്ടുപോയി എന്നതും.
രാഷ്ട്രീയ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് നിയമാനുസൃതമായ ഏത് തൊഴിലും ചെയ്യുന്നതിന് മറ്റെല്ലാ പൗരന്മാര്‍ക്കുമെന്ന പോലെ അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വീണയും ഒരു കണ്‍സള്‍ടിംഗ് കമ്പനി ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: