ന്യൂദല്‍ഹി: കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്സഭയില്‍ നിന്നും സസ്പെന്റ് ചെയ്തു. അവിശ്വാസ പ്രമേയചര്ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങളാണ് അദ്ദേഹത്തിന്റെ സസ് പെന്ഷന് കാരണമായത്. മണിപ്പൂരില്‍ നടക്കുന്നത് ആഭ്യന്തരയുദ്ധമാണെന്നടക്കമുള്ള പരാമര്‍ശങ്ങളാണ് അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയത്. ആദ്യമായാണ് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെടുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: