മണ്ണുത്തി: കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വനശാസ്ത്ര കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ലോക സിംഹ ദിനത്തോടനുബന്ധിച്ച് മുക്കാട്ടുകര ബത്‌ലഹേം കോണ്‍വന്റ് എച്ച്എസ്എസില്‍ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു.
പ്രകൃതിയില്‍ മാര്‍ജാര കുടുംബത്തിന്റെ പ്രാധാന്യവും ജീവന്റെ നിലനില്‍പ്പിന് അവയുടെ സാന്നിദ്ധ്യം എങ്ങനെ നിര്‍ണായകമാകുന്നു എന്നെല്ലാം വിശദീകരിച്ചു കൊണ്ട് ‘ക്യാറ്റ് സയന്‍സ്: ഇന്ത്യ’ എന്ന വിഷയത്തില്‍ ഫോറസ്ട്രി ബിരുദധാരിയും വന്യജീവി ഫോട്ടോഗ്രാഫറുമായ അര്‍ജുന്‍ സുരേഷ് സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിനി ക്ലാസ് ഉദ്ഘാടനം ചെയ്തു. എം.വി. ജാലിയ ആശംസകള്‍ നേര്‍ന്നു. വന്യജീവി കണക്കെടുപ്പിന് ഉപയോഗിക്കുന്ന വിവിധതരം ഉപകരണങ്ങളുടെ പ്രവര്‍ത്തനരീതി കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: