ന്യൂദല്‍ഹി: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. സിംഹങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും സമര്‍പ്പണത്തെ ലോക സിംഹ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
നമ്മുടെ ഹൃദയങ്ങളെ ആകര്‍ഷിക്കുന്ന മഹത്വവും ശക്തിയുമുള്ള ഗംഭീരമായ സിംഹങ്ങളെ ആഘോഷിക്കാനുള്ള അവസരമാണ് ലോക സിംഹ ദിനം. ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസകേന്ദ്രമെന്ന നിലയില്‍ ഇന്ത്യ ഇന്ന് അഭിമാനിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
സിംഹങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. വരും തലമുറകളിലേക്ക് അവ അഭിവൃദ്ധിപ്പെടുമെന്ന് ഉറപ്പാക്കിക്കൊണ്ട് നമുക്ക് സിംഹങ്ങളെ സംരക്ഷിക്കാമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: