ന്യൂദൽഹി: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 81-ാം വാർഷിക ദിനത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘അഴിമതി . പ്രീണനം . കുടുംബാധിപത്യം ക്വിറ്റ് ഇന്ത്യ’ എന്ന് ‘ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചപ്പോള്‍ അത് ക്വിറ്റിന്ത്യാദിനത്തില്‍ അര്‍ത്ഥവത്തായ പ്രതികരണമായി മാറി. ഒട്ടേറെപ്പേര്‍ ഈ ട്വീറ്റ് പങ്കുവെച്ചു.
രാഷ്‌ട്രം സ്വാതന്ത്ര്യം ആഘോഷമാക്കുന്ന ഈ വേളയിൽ, ക്വിറ്റ് ഇന്ത്യാ പോരാട്ടത്തിൽ പങ്കെടുത്ത മഹാത്മാക്കളെ സ്മരിക്കുന്നതായും അദ്ദേഹം കുറിച്ചു. ധീരന്മാക്കൾ പകർന്ന പ്രചോദനം നമ്മുടെ ഹൃദയത്തിൽ പ്രതിധ്വനിയായി നിലകൊള്ളുന്നുവെന്നും അദ്ദേഹം കുറിച്ചു.
അഴിമതി ക്വിറ്റ് ഇന്ത്യ…….പ്രീണനം ക്വിറ്റ് ഇന്ത്യ. കുടുംബാധിപത്യം ക്വിറ്റ് ഇന്ത്യ” -അമിത് ഷാ കുറിച്ചു.
ബിജെപി ക്വിറ്റിന്ത്യാ ദിനത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ ഇന്ത്യാമുന്നണിയ്‌ക്കെതിരെ ആസൂത്രണം ചെയ്ത പരിപാടിയുടെ ഭാഗമായുള്ള മുദ്രാവാക്യമാണ് ‘അഴിമതി ക്വിറ്റിന്ത്യാ . പ്രീണനം ക്വിറ്റിന്ത്യാ, കുടുംബാധിപത്യം ക്വിറ്റ് ഇന്ത്യ’. മിക്ക ബിജെപി നേതാക്കളും ഈ മുദ്രാവാക്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
…
പ്രതികരിക്കാൻ ഇവിടെ എഴുതുക: