ന്യൂദല്‍ഹി: 2023 ഏകദിന ലോകകപ്പിനുള്ള പുതുക്കിയ ഷെഡ്യൂള്‍ ഐസിസി പ്രഖ്യാപിച്ചു. ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്ഥാന് പോരാട്ടം ഒക്ടോബര്‍ 15-ല്‍ നിന്ന് 14-ലേക്ക് മാറ്റി. വേദി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തന്നെയാണ്. പൂജാ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടെന്നും മത്സരം മാറ്റണമെന്നും നേരത്തേ അവശ്യമുയര്‍ന്നിരുന്നു. എന്നാല്‍
സുരക്ഷാ കാരണങ്ങളല്ല പാകിസ്ഥാനുമായുള്ള മത്സര തീയതി മാറ്റിയതെന്നാണ് ബി സി സി ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞത്.
ഇന്ത്യ-പാക് മത്സരത്തിന് പുറമെ മറ്റ് എട്ട് ലോകകപ്പ് മത്സരങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നെതര്‍ലന്‍ഡ്സിനെതിരായ ഇന്ത്യയുടെ അവസാന ഗ്രൂപ്പ്ഘട്ട മത്സരം നവംബര്‍ 11 ന് ബെംഗളൂരുവില്‍ നടക്കുന്നതിന് പകരം നവംബര്‍ 12 ന് നടക്കും.
ഒക്ടോബര്‍ 14ന് നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്- ഇംഗ്ലണ്ട് മത്സരം ഒക്ടോബര്‍ 15നാകും നടക്കുക.
ഹൈദരാബാദില്‍ ശ്രീലങ്കയ്ക്കെതിരായ പാകിസ്ഥാന്റെ മത്സരം ഒക്ടോബര്‍ 12 ന് പകരം ഒക്ടോബര്‍ 10 ന് നടക്കും.
ഒക്ടോബര്‍ 14ന് പകല്‍ ചെന്നൈയില്‍ നിശ്ചയിച്ചിരുന്ന ബംഗ്ലാദേശ് ന്യൂസിലന്‍ഡ് മത്സരം ഒക്ടോബര്‍ 13ന് ഡേ-നൈറ്റ് മത്സരമാക്കി.
ലീഗ് ഘട്ടം അവസാനത്തോടടുക്കുമ്പോള്‍ നവംബര്‍ 12 ന് നടക്കേണ്ട മത്സരങ്ങള്‍ നവംബര്‍ 11 ലേക്ക് മാറ്റി. ഓസ്ട്രേലിയ- പാകിസ്ഥാന് മത്സരം പൂനെയില്‍ രാവിലെ 10.30നും ഇംഗ്ലണ്ട് പാകിസ്ഥാന് മത്സരം കൊല്‍ക്കത്തയില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കും നടക്കും.
ലക്നൗവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഓസ്ട്രേലിയയുടെ മത്സരം ഒക്ടോബര്‍ 13 ന് പകരം 12ന് നടക്കും.
നെതര്‍ലന്‍ഡ്സിനെതിരായ ഇന്ത്യയുടെ മത്സരം ഉള്‍പ്പെടെ അഞ്ച് മത്സരങ്ങള്‍ക്കാണ് ബെംഗളൂരു ആതിഥേയത്വം വഹിക്കുന്നത്. ഓസ്ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനുമെതിരായ പാക്കിസ്ഥാന്റെ ലോകകപ്പ് മത്സരങ്ങളുടെ രണ്ട് മത്സരങ്ങളും ഇതേ വേദിയില്‍ നടക്കും.
സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ വേദി, സമയം, തീയതി എന്നിവയില്‍ മാറ്റമില്ല. നവംബര്‍ 15-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യ സെമിയും നവംബര്‍ 16-ന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ രണ്ടാം സെമിയും നടക്കും. നവംബര്‍ 19-ന് അഹമ്മദാബാദിലാണ് ഫൈനല്‍.
പുനഃക്രമീകരിച്ച ലോകകപ്പ് മത്സരങ്ങള്‍
ഒക്ടോബര്‍ 10: ഇംഗ്ലണ്ട് – ബംഗ്ലാദേശ് – ധര്‍മ്മശാല – രാവിലെ എ എം
ഒക്ടോബര്‍ 10: പാകിസ്ഥാന് – ശ്രീലങ്ക – ഹൈദരാബാദ് – 2:00 പി എം
ഒക്ടോബര്‍ 12: ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക – ലക്്നൗ – 2:00 പി എം
ഒക്ടോബര്‍ 13: ന്യൂസിലാന്‍ഡ് – ബംഗ്ലാദേശ് – ചെന്നൈ – 2:00 പി എം
ഒക്ടോബര്‍ 14: ഇന്ത്യ – പാകിസ്ഥാന് – അഹമ്മദാബാദ് – 2:00 പി എം
ഒക്ടോബര്‍ 15: ഇംഗ്ലണ്ട് – അഫ്ഗാനിസ്ഥാന് – ഡല്‍ഹി – 2:00 പി എം
നവംബര്‍ 11: ഓസ്ട്രേലിയ – ബംഗ്ലാദേശ് – പൂനെ – 10:30 എ എം
നവംബര്‍ 11: ഇംഗ്ലണ്ട് – പാകിസ്ഥാന് – കൊല്‍ക്കത്ത – 2:00 പി എം
നവംബര്‍ 12: ഇന്ത്യ – നെതര്‍ലാന്‍ഡ്സ് – ബെംഗളൂരു – 2:00 പി എം
പ്രതികരിക്കാൻ ഇവിടെ എഴുതുക: