ന്യൂദല്‍ഹി: രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീരര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ഇന്ന് രാജ്യവ്യാപകമായി മേരി മാട്ടി മേരാ ദേശ് പ്രചാരണ പരിപാടി ആരംഭിച്ചു. ഈ മാസം 30 വരെ പരിപാടി തുടരും. ദേശീയ, സംസ്ഥാന, ഗ്രാമ, ബ്ലോക്ക് തലങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും സുരക്ഷാ സേനയ്ക്കും ആദരമായുളള ഫലകങ്ങള്‍ സ്ഥാപിക്കല്‍ എന്നീ പരിപാടികളുംധീരമായ ത്യാഗങ്ങളെ ആദരിക്കുന്ന പഞ്ച പ്രാണ പ്രതിജ്ഞ, വസുധ വന്ദന്‍, വീരോന്‍ കാ വന്ദന്‍ തുടങ്ങിയ സംരംഭങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും. ഞങ്ങളുടെ ലേഖകനില്‍ നിന്ന് കൂടുതല്‍:
ഓരോ പ്രദേശത്തും രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ചവരുടെ പേരുകള്‍ സ്ഥാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശവും ഇതിലുണ്ടാകും. ദല്‍ഹിയില്‍ അമൃത് വാടിക സൃഷ്ടിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 7,500 കലശങ്ങളില്‍ മണ്ണ് എത്തിക്കുന്ന അമൃത് കലശ യാത്രയും നടത്തും. ഈ ‘അമൃത് വാടിക’ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തോടുള്ള പ്രതിബദ്ധതയുടെ പ്രതീകമാണ്.
2021 മാര്‍ച്ച് 12-ന് ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപന പരിപാടിയാണ് മേരി മാട്ടി മേരാ ദേശ്.വ്യാപക പൊതുജന പങ്കാളിത്തത്തിനും രാജ്യത്തിലുടനീളം രണ്ട് ലക്ഷത്തിലധികം പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: