ന്യൂദല്‍ഹി : ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച പുരോഗമിക്കുന്നു. മണിപ്പൂര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് വിഭജിക്കപ്പെടില്ലെന്നും രണ്ടാം ദിവസത്തെ ചര്‍ച്ചയില്‍ ഇടപെട്ട് വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ഊന്നിപ്പറഞ്ഞു.മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായിട്ടും സഭയില്‍ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടിയെന്ന് അവര്‍ ആരോപിച്ചു.
മുമ്പ് ജമ്മു കശ്മീരില്‍ സ്ത്രീകള്‍ക്ക് അതിക്രമങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ കോണ്‍ഗ്രസ് നിശബ്ദ കാഴ്ചക്കാരായിരുന്നുവെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ജമ്മുകാശ്മീരിലെ സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കിയെന്നും അനുച്ഛേദം 370 റദ്ദാക്കിയതിനെക്കുറിച്ചും അവര്‍ സംസാരിച്ചു. യുപിഎ ഭരണത്തിലെ അഴിമതിയും സ്മൃതി ഇറാനി ഉയര്‍ത്തി കാട്ടി. വംശാധിപധ്യത്തിലല്ല യോഗ്യതയിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വച്ഛ് ഭാരത് മിഷന്, മുദ്ര ലോണ്‍ പദ്ധതി, സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ, സാധാരണക്കാരുടെ ജീവിതം സുഗമമാക്കുന്നതിന് ശൗചാലയങ്ങളുടെ നിര്‍മ്മാണം, കുടിവെളള പൈപ്പ് കണക്ഷനുകള്‍ എന്നിവ ഉള്‍പ്പെടെ സര്‍ക്കാരിന്റെ നിരവധി സംരംഭങ്ങള്‍ മന്ത്രി ഉയര്‍ത്തിക്കാട്ടി.
നേരത്തേ,മണിപ്പൂരിനെ സര്‍ക്കാര്‍ വിഭജിക്കുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരില്‍ ഇതുവരെ സന്ദര്‍ശനം നടത്താത്തതെന്നും അദ്ദേഹം ചോദിച്ചു. മണിപ്പൂരില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ എന്തുകൊണ്ടാണ് സൈന്യത്തെ വിന്യസിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിനിടെ, പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ മുദ്രാവാക്യവും എതിര് മുദ്രാവാക്യം വിളിയും ഉള്‍പ്പെടെ ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് സഭ സാക്ഷ്യം വഹിച്ചു.നിലവില്‍ സഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: